ഷാഹിദക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പോസ്‌റ്ററുകള്‍
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഹിദ കമാലിനെതിരെ കാഞ്ഞങ്ങാട് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്‌റ്ററുകളില്‍ പേയ്‌മെന്റ് സീറ്റ് സംവിധാനം അവസാനിപ്പിയ്‌ക്കണെന്നാവശ്യപ്പെട്ടുണ്ട്. എന്നാല്‍ പോസ്‌റ്ററുകള്‍ പതിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന ഷാനിമോള്‍ ഉസ്‌മാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഷാഹിദയ്‌ക്ക് നറുക്ക് വീണത്. എന്നാല്‍ ഷാഹിദയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസും മറ്റു പോഷക സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവദേന സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications