ജെയ്‌ഡ് ഗുഡി വിട പറഞ്ഞു

മരണസമയത്ത് ഭര്‍ത്താവും മക്കളും മറ്റു ബന്ധുക്കളും ജെയ്‌ഡിനടുത്തുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്‌ഡിന്റെ ആരോഗ്യനില തീര്‍ത്തും മോശമായിരുന്നു.
കഴിഞ്ഞവര്‍ഷം കാന്‍സര്‍ ബാധ കണ്ടെത്തിയിരുന്നെങ്കിലും ശരീരത്തിലെ കരളടക്കമുള്ള പ്രധാന ഭാഗങ്ങളില്‍ രോഗം ബാധിച്ചിരുന്നു. വെസ്റ്റ് ലണ്ടനിലെ റോയല്‍ മാസ്‌ദെന്‍ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന ഗൂഡി കഴിഞ്ഞ ദിവസം വീട്ടില്‍ കിടന്ന് മരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് വീട്ടിലേക്ക് മാറ്റിയത്.
അവസാനസമയത്ത് ഭര്‍ത്താവ് ജാക് ട്വീഡിനും മക്കളായ ബോബിക്കും ഫ്രെഡിക്കും ഒപ്പം ചെലവഴിക്കണമെന്നായിരുന്നു ഗൂഡിയുടെ ആഗ്രഹം. ഫെബ്രുവരി 21നായിരുന്നു 21 വയസുകാരനായ ജാക്കുമായുള്ള വിവാഹം. ഒന്നരക്കൊലത്തോലം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ജാക്കുമായുള്ള വിവാഹവും ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
സംസാരിക്കാനോ ഭക്ഷണം കഴിയ്‌ക്കാനോ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. സംസാരിക്കാന്‍ കഴിയാത്തതിനാല്‍ത്തന്നെ മരണത്തിന് മുമ്പ് പ്രിയ സുഹൃത്തുക്കളോടെല്ലാം യാത്രപറയാനുള്ള ജെയ്‌ഡിന്റെ ആഗ്രഹം സാധിച്ചില്ല.
ചാനല്‍ ഫോറിലെ ബിഗ്‌ബ്രദര്‍ എന്ന റിയാലിറ്റി ഷോയ്‌ക്കിടെ ഇന്ത്യന്‍ താരം ശില്‍പ ഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് യഥാര്‍ത്ഥത്തില്‍ ജെയ്‌ഡിന്റെ പേര് ബ്രിട്ടന് പുറത്തേയ്‌ക്ക് വന്നത്.
ഷോയെത്തുടര്‍ന്ന് ഒരു വില്ലത്തിയുടെ ഇമേജായിരുന്നു ലോകം ജെയ്‌ഡിന് നല്‍കിയത്. എന്നാല്‍ പ്രശ്‌നം ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും വഷളാവുകയും ചെയ്‌തതോടെ ജെയ്‌ഡ് തന്റെ ചെയ്‌തിയില്‍ മാപ്പു പറഞ്ഞിരുന്നു.
ഈ വിവാദം മൂലം ശില്‍പയും പ്രശസ്‌തിയുടെ പടവുകള്‍ കയറി. പിന്നീട് ജെയ്‌ഡിനോട് പിണക്കമില്ലെന്ന് ശില്‍പയും വ്യക്തമാക്കിയിരുന്നു. ഇരുവരും ചേര്‍ന്ന് ഒരു ചിത്രത്തില്‍ അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ആ പദ്ധതി നടന്നില്ല.
മരണാസന്നയായി കിടക്കുന്ന ജെയ്‌ഡിനെ കാണണമെന്നാഗ്രഹിച്ച് ലണ്ടനിലെത്തിയ ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്‌ക്ക് അവരെ കാണാന്‍ സാധിച്ചിരുന്നില്ല അവശനിലയിലായതിനാല്‍ ജെയ്‌ഡിന് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജെയ്‌ഡിന് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് ബാക്കി മരണം വരെയുള്ള കാലം ആഘോഷമാക്കിമാറ്റാന്‍ ജെയ്‌ഡ് തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications