വരുണിനെ സ്ഥാനാര്‍ത്ഥിയാക്കരുത്: കമ്മീഷന്‍

ഇതിന്റെ അടിസ്ഥാനത്തില്‍ വരുണിനെതിരെ കമ്മീഷന്‍ നടപടികളെടുക്കും. വരുണിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ബിജെപിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന് സൂചനയുണ്ട്. വരുണ്‍ ഗാന്ധിയെ കമ്മീഷന്‍ ശാസിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വരുണിന്റെ പ്രസംഗത്തിന്റെ വീഡിയോ സിഡി കണ്ടതിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനത്തിലെത്തിയത്. താന്‍ ഒരു ഗാന്ധി കുടുംബാംഗവും ഹിന്ദുവും ഇന്ത്യക്കാരനുമാണെന്ന് പറഞ്ഞ് വരുണ്‍ തനിക്കെതിരയെയുള്ള ആരോപണം തള്ളിക്കളയുകയും തന്നെ കുടുക്കാനുള്ള ഗൂഡാലോചയുടെ ഭാഗമാണ് വിവാദമെന്ന് ആരോപിക്കുകയും ചെയ്‌തിരുന്നു.
തന്റെ പ്രസംഗത്തിന്റെ സിഡിയില്‍ കൃത്രിമം കാണിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ വരുണിനും ബിജെപി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ മാപ്പു പറയാന്‍ വരുണ്‍ തയ്യാറായില്ല.
പ്രശ്‌നം സംബന്ധച്ച് വരുണ്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്നും കേസിലെ തുടര്‍ നടപടികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറുമായി ബന്ധപ്പെട്ട് നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
വരുണിന്റെ പ്രസംഗം ചിത്രീകരിച്ച സിഡിയില്‍ കമ്മീഷന്‍ വിദഗ്‌ധ പരിശോധന നടത്തിയിട്ടില്ലെന്ന് ബിജെപി വക്താവ് ബല്‍ബീര്‍ പുഞ്ച് ആരോപിച്ചു. കമ്മീഷന്റെ ഔദ്യോഗിക വിശദീകരണം ലഭിച്ചശേഷം വരുണിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications