പാകിസ്താനിയാണെന്ന് കസബ് സമ്മതിച്ചു
മുംബൈ: മുംബൈയിലെ തീവ്രവാദി ആക്രമണത്തിനിടെ പിടിയിലായ അജ്മല്‍ കസബ് താന്‍ പാകിസ്താന് സ്വദേശിയാണെന്ന് കോടതിയില്സമ്മതിച്ചു.
തന്റെ കേസ് വാദിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പാടാക്കിത്തരണമെന്ന് കസബ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2008 നംവബര്‍ 26ന് നടന്ന തീവ്രവാദി ആക്രമണക്കേസിന്റെ വിചാരണ തിങ്കളാഴ്ചയാണ് പ്രത്യേക കോടതിയില്‍ തുടങ്ങിയത്.
ജഡ്ജി എം.എല്‍ തഹലിയാനി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയാണ് വിചാരണ നടത്തിയത്. 11,000 പേജുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പ് വിചാരണയ്ക്കിടെ കസബിന് കൈമാറി.
ഈ കേസിലെ ജഡ്ജിയാണ് താനെന്ന് വിചാരണയുടെ തുടക്കത്തില്‍ തെഹലിയാനി കസബിനോട് പറഞ്ഞു. ഉടന്‍ കസബ് നമസ്തേ എന്നാണ് മറുപടി നല്‍കിയത്. ഒരു അഭിഭാഷകനും ഇതേവരെ ഇയാള്‍ക്കുവേണ്ടി ഹാജരായിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം കോടതിയെ അറിയിച്ചു.
അഭിഭാഷകനെ നിയമിക്കുന്നതിന്റെ ചിലവ് വഹിക്കുവാന്‍ കഴിയുമോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് കസബ് മറുപടി നല്‍കിയില്ല. എന്നാല്‍ താന്‍ പാകിസ്താനിലെ ഫരീദ്കോട്ട് സ്വദേശിയാണെന്നകാര്യം കസബ് സമ്മതിച്ചു.
കേസിലെ കൂട്ടുപ്രതികളായ രണ്ട് ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരെയും തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി വിചാരണ ചെയ്തു. ജഡ്ജിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് രാവിലെ നടന്ന വിചാരണ നടപടികളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ആര്‍തര്‍ റോഡ് ജയിലിലെ പ്രത്യേകം തയ്യാറാക്കിയ കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്. മുംബൈ പൊലീസ്, ഇന്റോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് വിചാരണ നടപടികള്‍ നടക്കുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications