തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
ദില്ലി: പതിനഞ്ചാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഔപചാരിക നടപടികള്‍ക്ക് തുടക്കമായി. കേരളവും ലക്ഷദ്വീപുമുള്പ്പെടെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 124 മണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം രാഷ്ട്രപതി പ്രതിഭ പാട്ടീല്പുറപ്പെടുവിച്ചു.
കേരളമുള്‍പ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഏപ്രില്‍ 16നാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശ് ആണ്. ആന്ധ്രയിലെ 22 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക.
തൊട്ടുപിന്നിലാണ് കേരളം. കേരളത്തില്‍ 20 മണ്ഡലങ്ങളിലാണ് 16ന് തിരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശിലെ 16, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 13, ഛത്തീസ്ഗഡിലെ 6, അസമിലെ 3, അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ 2 മണ്ഡലങ്ങളിലേയ്ക്കും ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കും.
ഇതിനൊപ്പംതന്നെ മിസോറാം, നാഗാലാന്റ്, ജമ്മുകശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെയും ആന്റമാന് നിക്കോബാര്‍, ലക്ഷദ്വീപ് ന്നെിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥികളുടെ നാമനിര്ദ്ദേശപ്പട്ടികാ സമര്‍പ്പണവും തിങ്കളാഴ്ച ആരംഭിച്ചു. 31നാണ് സൂക്ഷ്മപരിശോധന നടക്കുക. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ഏപ്രില്‍ 2വരെ സമയമുണ്ട്. സമയം കൃത്യമായി രേഖപ്പെടുത്തുന്നതിന് പത്രിക സമര്‍പ്പണം ഇത്തവണ വീഡിയോയില്‍ ചിത്രീകരിക്കുന്നുണ്ട്.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications