Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യം: 10000 കോടിയുടെ തട്ടിപ്പ്‌ നടന്നു

ദില്ലി: സത്യം കമ്പ്യൂട്ടേഴ്‌സിലെ സാമ്പത്തിക ക്രമക്കേടുകള്‍ 10,000 കോടി രൂപയിലേറെ വരുമെന്ന്‌ സിബിഐ. അന്വേഷണം തുടങ്ങിയപ്പോള്‍ത്തന്നെ ഇതുസംബന്ധിച്ച സൂചനകള്‍ സിബിഐയ്‌ക്കു ലഭിച്ചിരുന്നു.

ജനുവരി ഏഴിന്‌ കോര്‍പ്പറേറ്റ്‌ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട്‌ കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ ബി രാമലിംഗരാജു 7800 കോടിയുടെ ക്രമക്കേടുകള്‍ നടന്നുവെന്നാണ്‌ വെളിപ്പെടുത്തിയത്‌.

7000ത്തോളം വ്യാജ ഇന്‍വോയിസുകളും സ്ഥിരനിക്ഷേപ രേഖകളും സിബിഐ കണ്ടെത്തിയിട്ടുണ്ട്‌. ഇതുപ്രകാരം തന്നെ തട്ടിപ്പ്‌ 9600 കോടികവിയുമെന്ന്‌ സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വ്യാജ ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കി അത്‌ സത്യത്തിന്റെ കണക്കുകളില്‍ ഉല്‍പ്പെടാന്‍ വളരെ ഉയര്‍ന്ന സാങ്കേതിക വിദ്യയാണത്രേ ഉപയോഗിച്ചത്‌.

വ്യാജ ഇന്‍വോയിസുകള്‍ വഴി 4500 കോടി രൂപയോളമാണ്‌ കൃത്രിമമായി കണക്കുകളില്‍ ഉള്‍പ്പെടുത്തിയത്‌. വ്യാജ നിക്ഷേപ രേഖകള്‍ ഉണ്ടാക്കി 3300 കോടിയും കണക്കുകളില്‍ ഉള്‍പ്പെടുത്തി.

ഇതിന്‌ പുറമെ ബാങ്ക്‌ ഗ്യാരണ്ടിയില്‍ കൃത്രിമം കാണിച്ച്‌ അഞ്ച്‌ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ 1800 കോടിയുണ്ടെന്നും വരുത്തിത്തീര്‍ത്തു. എന്നാല്‍ ഈ അക്കൗണ്ടുകളിലൊന്നും ഒരു പൈസപോലും ഉണ്ടായിരുന്നില്ല.

വിവിധ മേഖലകളിലെ വിദഗ്‌ധരെ ഉള്‍പ്പെടുത്തി ഡിഐജി വി.വി ലക്ഷ്‌മി നാരായണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘമാണ്‌ സത്യം കേസ്‌ അന്വേഷിക്കുന്നത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+