തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിജെപി
ദില്ലി: വരുണ്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ബിജെപി തള്ളി. പിലിഭിത്തില്‍ വരുണ്‍ തന്നെയായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയെന്നും ബിജെപി വക്താവ് ബല്‍ബീര്‍ പുഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം നിര്‍ദേശങ്ങള്‍ നല്കാന് തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനാണെന്ന് വിധിക്കുന്നതിന് മുമ്പ് വരുണിന് തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും പുഞ്ച് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണം മത്സരിക്കേണ്ട എന്നകാര്യം തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന് അല്ലെന്ന് ബിജെപി നേതാവ് ജാവേദ്കറും പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് നവീന്ചാവ്ല പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കമ്മീഷന്റെ നടപടി രാഷ്്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് കിട്ടിയശേഷം വരുണ്‍ ഗാന്ധി ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ട് ചേരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്കുവരുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീംങ്ങള്‍ക്കെതിരെ വരുണ്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് കമ്മീഷന് നടപടി സ്വീകരിച്ചത്. വരുണിന്റെ കാര്യത്തില്‍ ആദ്യഘട്ടത്തില്‍ ബിജെപിയും ആശങ്കയിലായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ വരുണിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയില്‍.
വിവാദ പ്രസംഗവുമായി പാര്‍ട്ടിയെ ബന്ധപ്പെടുത്തരുതെന്നായിരുന്നു ബിജെപി നിലപാട്. പാര്‍ട്ടി നേതാക്കളായ മുക്താര്‍ അബ്ബാസ് നഖ്വിയും ഷാനവാസ് ഹുസൈനും വരുണിനെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വരുണിന് മേല്‍ ചുമത്തിയിരിക്കുന്നത്.
വരുണിനെ പിന്തുണയ്ക്കാതിരിക്കുന്നത് പാര്‍ട്ടിയുടെ ഹിന്ദുത്വ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതിയാണ് ഒടുവില്‍ വരുണിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ബിജെപി തയ്യാറായത്. കാര്യങ്ങള്‍ കോടതിയില്‍ നേരിടാമെന്ന നിലപാടിലേയ്ക്കാണ് ബിജെപി നീങ്ങുന്നത്.
ഇതിനിടെ വരുണിനെതിരെ കടുത്ത വിമര്‍ശനവുമയാി ലാലു പ്രസാദ് യാദവ് രംഗത്തെത്തി. താനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ വരുണ്‍ ഇതിനകം അഴിക്കുള്ളിലാവുമായിരുന്നുവെന്നാണ് ലാലു പറഞ്ഞത്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications