ശശി തരൂരിന് കോടതി നോട്ടീസ്
കൊച്ചി: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ ശശി തരൂരിന് കോടതി നോട്ടീസ്.
ഏപ്രില്‍ പതിനെട്ടിന് തരൂര്‍ കോടതിയില്‍ ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ദേശീയഗാനത്തോട് അനാദരവ് കാണിച്ചുവെന്ന കേസിലാണ് തരൂരിന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ ദേശീയ ഗാനം പാടുമ്പോള്‍ അമേരിക്കയില്‍ ദേശീയ ഗാനം പാടുമ്പോള്‍ ചെയ്യുന്നതുപോലെ വലതുകൈ നെഞ്ചോട് ചേര്‍ത്ത് വയ്‌ക്കണമെന്ന് ശശി തരൂര്‍ സദസ്യരോട് പറഞ്ഞിരുന്നു.
അതനുസരിച്ച് പലരും അങ്ങനെ ചെയ്‌തു. ഇത് ദേശീയഗാനത്തോടുള്ള അനാദരവാണെന്ന് കാണിച്ച് മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരത്ത് ആണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജിക്കാരനെയും രണ്ടു സാക്ഷികളെയും കോടതി വിസ്‌തരിച്ചിരുന്നു. ദേശീയഗാനം അലപിക്കുമ്പോള്‍ ഇന്ത്യ തുടര്‍ന്നുവന്ന അറ്റന്‍ഷന്‍ രീതിയ്‌ക്ക് വിപരീതയമായി അമേരിക്കന്‍ രീതി സ്വീകരിച്ചത് അനുചിതമാണെന്ന് കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications