Get Updates
Get notified of breaking news, exclusive insights, and must-see stories!

കെവി തോമസ്‌ സഭയുമായി ചര്‍ച്ച നടത്തി

കോട്ടയം: കോണ്‍ഗ്രസ്‌ നേതാവും എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ.വി തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി.

സഭാ ആസ്ഥാനമായ കോട്ടയത്തെ ദേവലോകം അരമനയില്‍ തിങ്കളാഴ്‌ച രാവിലെയായിരുന്നു ചര്‍ച്ച. ഹൈക്കമാന്റ്‌ അനുമതിയോടെയാണ്‌ ചര്‍ച്ചയ്‌ക്ക്‌ എത്തിയതെന്ന്‌ കെവി തോമസ്‌ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്നണികള്‍ നീതി കാട്ടിയില്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വം പരാതിപ്പെടുകയും പകരം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയും ചെയ്‌തിരുന്നു.

കോട്ടയം, എറണാകുളം, ഇടുക്കി, കൊല്ലം എന്നിവിടങ്ങളിലാണ്‌ സഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്‌. ഈ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന്‌ ഭീഷണിയാകുമെന്ന ആശങ്കയെത്തുടര്‍ന്നാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തയതെന്നാണ്‌ സൂചന.

സഭയുടെ ആശങ്കകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും പ്രശ്‌നങ്ങള്‍ യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും ചര്‍ച്ചയ്‌ക്കു ശേഷം കെവി തോമസ്‌ പറഞ്ഞു.

സഭയുടെ ആശങ്കകള്‍ ഗൗരവമായി എടുക്കുമെന്ന്‌ കെവി തോമസ്‌ ഉറപ്പു നല്‍കിയതായി സഭാ നേതൃത്വം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്‌ തുടരുമെന്ന്‌ അവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+