Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോരമ ചാനല്‍ ഓഫീസ്‌ അടിച്ചു തകര്‍ത്തു

കോഴിക്കോട്‌:‌ മലയാളമനോരമ ന്യൂസ്‌ ചാനലിന്റെ കോഴിക്കോട്‌ ഓഫീസില്‍ അക്രമം നടത്തിയ സംഭവത്തില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറസ്റ്റില്‍.

സിപിഎം ഭരിക്കുന്ന എലത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിനഡന്റ്‌ ചെട്ടികുളം വെളുത്തേടന്‍ കണ്ടി മോഹന്‍ദാസ്‌(51)ആണ്‌ അറസ്‌റ്റിലായത്‌. സംഭവത്തില്‍ 13 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടക്കാവ്‌ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

നടക്കാവ്‌ എസ്‌ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ശനിയാഴ്‌ച രാത്രി പന്ത്രണ്ടരയോടെയാണ്‌ ഇരുപതോളം പേരടങ്ങിയ സംഘം നടക്കാവിലെ ചാനല്‍ ഓഫീസ്‌ അടിച്ചു തകര്‍ത്തത്‌.

കോഴിക്കോട്‌ മണ്ഡലം സ്ഥാനാര്‍ത്ഥിയായി മുഹമ്മദ്‌ റിയാസിനെ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച്‌ സിപിഎം എലത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്ട്രടറി സുനില്‍ കുമാര്‍ രാജിവച്ച വാര്‍ത്ത സംപ്രേഷണം ചെയ്‌തതിനെത്തുടര്‍ന്നായിരുന്നു ആക്രമണം.

ചാനലിന്റെ ഫ്രണ്ട്‌ ഓഫീസ്‌ തല്ലിത്തകര്‍ത്ത സംഘം കമ്പ്യൂട്ടര്‍, ഫോണ്‍, ടിവി, എന്നിവയും ഒബി വാനും തകര്‍ത്തു. സുനില്‍ക്കുമാര്‍ രാജിവച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന്‌ ഓഫീസിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്ത തെറ്റാണെങ്കില്‍ തിരുത്തു നല്‍കാമെന്ന്‌ പറഞ്ഞതിനെത്തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ മടങ്ങാന്‍ ഒരുങ്ങവെ സംഘത്തിലുള്ള ഒരാള്‍ പൂച്ചട്ടി എറിഞ്ഞ്‌ ഓഫീസിന്റെ ചുല്ലുകള്‍ ഉടച്ചു.

തുടര്‍ന്ന്‌ സംഘത്തിന്റെ മറ്റുള്ളവരും അക്രമം തുടങ്ങുകയായിരുന്നു. ഈ സമയം ചാനലിന്റെ ഒരു റിപ്പോര്‍ട്ടറും രണ്ടു ജീവനക്കാരും മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളു. ആക്രമണത്തിന്‌ ശേഷം സംഘം പല വാഹനങ്ങളിലായി സ്ഥലം വിടുകയായിരുന്നു. പ്രമുഖ നേതാക്കളെല്ലാം ചാനല്‍ ഓഫീസിനെതിരായ ആക്രമണത്തെ അപലപിച്ചുകൊണ്ട്‌ പ്രസ്‌താവനകള്‍ ഇറക്കിയിട്ടുണ്ട്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+