മുലായം വനിതാ ഓഫീസറെ ഭീഷണിപ്പെടുത്തി

പാര്‍ട്ടി പ്രവര്‍ത്തകരുടെ ആയുധ ലൈസന്‍സ് റദ്ദാക്കിയ ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ മിനിസ്‌തി ടിലിപ്പിന്റെ നടപടിയാണത്രേ മുലയാത്തെ പ്രകോപിപ്പിച്ചത്. നിങ്ങല്‍ ഒരു സ്‌ത്രീയായതുകൊണ്ടുമാത്രം ഞാന്‍ ആത്മനിയന്ത്രണം പാലിക്കുകയാണെന്നാണത്രേ മുലായം മണിപ്പൂരിയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ പറഞ്ഞത്.
സ്‌ത്രീയല്ലായിരുന്നുവെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നുവത്രേ. പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടരുതെന്നും അദ്ദേഹം അവരോട് പറഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്.
പ്രശ്‌നം വിവാദമായതോടെ മുലായം ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാണ്. ഒരു വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ മുലായത്തിനെതിരെ നടപടി സ്വീകരിക്കാത്തത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നതെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.
വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിയ്‌ക്കെതിരെ കമ്മീഷന്‍ നടപടിയ്‌ക്കൊരുങ്ങിയതില്‍ ബിജെപി അസന്തുഷ്ടരാണ്. ആ വിഷയത്തില്‍ ഒരയവുവരുത്താന്‍ മുലയാത്തിന്റെ പ്രശ്‌നം ഉയര്‍ത്തിക്കാണക്കാനാണ് ബിജെപി നേതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications