അന്‍പുമണിയും വേലുവും രാജിവെച്ചേക്കും
ദില്ലി: കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദോസും റെയില്‍വേ സഹമന്ത്രി ആര്‍ വേലുവും രാജിവച്ചേക്കുമെന്ന് സൂചന. തമിഴ്നാട്ടിലെ സീറ്റ് വിഭജനം സംബന്ധിച്ച കോണ്‍ഗ്രസ്-പിഎംകെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനേ തുടര്‍ന്നാണിത്.
ഇതോടെ ബീഹാറിനും യുപിയ്ക്കും പിന്നാലെ തമിഴ്നാട്ടിലും യുപിഎ സഖ്യം തകര്‍ച്ച നേരിടുകയാണ്. സഖ്യത്തില്‍ വിള്ളലുണ്ടായതോടെ പിഎംകെയുമായി എഐഎഡിഎംകെ ധാരണയിലെത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
തമിഴ്നാട്ടില്‍ തങ്ങള്‍ക്ക് ഏഴ് സീറ്റ് വേണമെന്ന് പിഎംകെയുടെ ആവശ്യം കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തള്ളിയതാണ് മുന്നണിയില്‍ നിന്നും പുറത്ത് പോകാന്‍ പിഎംകെയെ പ്രേരിപ്പിയ്ക്കുന്നത്.
അന്‍പുമണിയും കോണ്‍്രഗസ് നേതാവ് ഗുലാംനബി ആസാദും തമ്മില്‍ തിങ്കളാഴ്ച നടക്കുന്ന കുടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂ.
ഇതിനിടെ മൂന്നാംമുന്നണിയ്ക്കൊപ്പം നില്ക്കുന്ന എഐഎഡിഎംകെ നേതാവ് ജയലളിതയുമായി അന്‍പുമണി രാംദോസ് ചര്‍ച്ചകള്‍ നടത്തിയതാണ് മന്ത്രിമാരുടെ രാജി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയത്.












Click it and Unblock the Notifications