Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിലെത്തിയാല്‍ 3 രൂപയ്ക്ക് അരി

ദില്ലി: വാഗ്ദാന പെരുമഴയുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറങ്ങി. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ആരോഗ്യ സാമൂഹ്യ സുരക്ഷാമേഖലകള്‍ക്കു മുന്‍ഗണന നല്‍കുന്ന പത്രിക സോണിയാഗാന്ധി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന് കൈമാറി. വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം വീരപ്പ മൊയ് ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വീണ്ടും അധികാരത്തിലെത്തിയാല്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മൂന്നു രൂപയ്ക്ക് അരി നല്കാമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിയ്ക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞതായി സോണിയ ഗാന്ധി അവകാശപ്പെട്ടു.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അതിനായുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്കുമെന്നും സോണിയ പറഞ്ഞു.

സ്വതന്ത്ര വിദേശനയം ഉറപ്പാക്കല്‍, പൊതു മേഖല ബാങ്കിംഗ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിയ്ക്കില്ല എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ ഒരിയ്ക്കല്‍ കൂടി ഇടതുപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് തയാറാണെന്നതിന്റെ സൂചനകളാണ് വെളിപ്പെടുത്തുന്നത്.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ
സ്വതന്ത്ര വിദേശയ നയം
ദേശീയ തലത്തില്‍ വിദഗ്ധ പരിശീലന പദ്ധതികള്‍ക്കു 30,000 കോടി
ആണവക്കരാര്‍ നടപ്പാക്കിയതിലൂടെ ഊര്‍ജസുരക്ഷ
ബിപിഎല്‍ ദേശീയ ആരോഗ്യപദ്ധതിക്ക് കീഴില്‍ കൊണ്ടുവരും
പൊലീസ് നവീകരണം വേഗത്തിലാക്കും
കര്‍ഷകര്‍ക്ക് പ്രത്യേക ഇന്‍ഷ്വറന്‍സ്
വനിതാ സംവരണ ബില്‍ കൊണ്ടുവരും
കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ പദ്ധതികള്‍
ഭക്ഷണത്തിനുള്ള അവകാശം നടപ്പാക്കാന്‍ നിയമം
കാര്‍ഷികോത്പ്പന്നങ്ങളുടെ ശേഖരണം കര്‍ഷകരുടെ വീടുകളില്‍ നിന്നു തന്നെ നടപ്പാക്കും
സഹകരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ജനാധിപത്യവത്കരിക്കും
പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക
ദാരിദ്ര്യരേഖയ്ക്ക് താഴെ മൂന്നു രൂപയ്ക്ക് അരി
ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി തുടരും
തേയില, കാപ്പി, റബ്ബര്‍, നാളികേരം, കശുവണ്ടി എന്നിവയുടെ കൃഷി ലാഭകരമാക്കാന്‍ പ്രത്യേക പദ്ധതികള്‍
കോടതികളിലെ കാലതാമസം പരിഹരിക്കുന്നതിനു നിയമപരിഷ്കരണം
പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പദ്ധതികള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+