നാനോ പ്രയാണം തുടങ്ങി

നിങ്ങള്‍ക്ക് നല്കിയ വാക്ക് ഞാന്‍ പാലിയ്ക്കുന്നു, പുതിയൊരു ഗതാഗത രീതിയുടെ പ്രവേശനമാണിത് കാര്‍ രാജ്യത്തിന് സമര്‍പ്പിച്ചു കൊണ്ട് രത്തന്‍ ടാറ്റ പറഞ്ഞു.
ഏപ്രില്‍ ഒമ്പത് മുതല്‍ 22 വരെ കാര്‍ ബുക്ക് ചെയ്യാം. നാനോയുടെ പന്ത് നഗര്‍ ഫാക്ടറിയില്‍ ത്നനെ കാറിന് ലക്ഷം രൂപ വില വരും. അടിസ്ഥാന മോഡലിന് പന്ത്നഗര്‍ ഷോറൂമില്‍ 1.12 ലക്ഷവും മുംബൈയില്‍ 1.34 ലക്ഷവുമായിരിക്കും വില. നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്ക് പുറമെയാണിത്. ഉയര്‍ന്ന മോഡലിന് മുംബൈയില്‍ 1.85 ലക്ഷവും പന്ത്നഗറില് 1.70 ലക്ഷവുമായിരിക്കും വില.
ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ കാറെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന നാനോയ്ക്ക് 23.6 കിലോമീറ്റര്‍ മൈലേജ് ലഭിയ്ക്കും.
രാജ്യത്തെ ഭാഗ്യശാലികളായ ഒരു ലക്ഷം പേര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ കാര്‍ ലഭിയ്ക്കുക. ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ പത്ത് ലക്ഷം പേരെങ്കിലും കാര്‍ ബുക്ക് ചെയ്യുമെന്നാണ് ടാറ്റ പ്രതീക്ഷിയ്ക്കുന്നത്. ഇവരില്‍ നിന്ന് നറുക്കെടുത്ത് ലക്ഷം പേര്‍ക്ക് ജൂലൈ മാസം മുതല്‍ കാര്‍ വിതരണം ചെയ്ത് തുടങ്ങും.
ബാക്കിയുള്ളവരുടെ ബുക്കിംഗ് തുക നിക്ഷേപമായി പരിഗണിച്ച് രണ്ട് വര്‍ഷം എട്ടര ശതമാനവും അതിന് ശേഷം 8.75 ശതമാനം പലിശയും നല്‍കും. ഇതിലൂടെ തന്നെ ഏഴായിരം കോടി സമാഹരിയ്ക്കാന്‍ കഴിയുമെന്നാണ് ടാറ്റ മോട്ടാഴ്സ് പ്രതീക്ഷിയ്ക്കുന്നത്.
കാര്‍ ബുക്കിംഗിന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുമായി ചേര്‍ന്ന് പ്രത്യേക പദ്ധതിയും ടാറ്റ ആവിഷ്ക്കരിച്ചിട്ടുണ്ട്. രാജ്യത്തെ ആയിരം നഗരങ്ങളിലെ 30000 കേന്ദ്രങ്ങളിലും എസ്ബിഐയുടെ ശാഖകളിലും 300 രൂപയ്ക്ക് അപേക്ഷാ ഫോറം ലഭിയ്ക്കും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications