എടിഎമ്മില്‍ നിന്നും 11 ലക്ഷം കാണാതായി
ആലപ്പുഴ: ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്നും 11ലക്ഷം രൂപ കാണാതായി. ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലുള്ള കൗണ്ടറില്‍ നിന്നാണ് പണം കാണാതായത്.
ചൊവ്വാഴ്‌ച രാവിലെ പണമെടുക്കാന്‍ ചെന്നയാളിന് പണം കിട്ടാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. എടിഎം കൗണ്ടറിനോ യന്ത്രത്തിനോ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
ഈ സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ കൗണ്ടറിന്റെ പ്രവര്‍ത്തനവുമായി ബന്ധമുള്ള ആരെങ്കിലുമായിരിക്കും സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
സ്വകാര്യ ഏജന്‍സിയാണ് എടിഎം കൗണ്ടറില്‍ പണം നിക്ഷേപിക്കുന്നത്. 12അക്ക രഹസ്യകോട് കൃത്യമായി അറിയാവുന്നവരാണ് കൗണ്ടര്‍ തുറന്ന് പണം വയ്‌ക്കുന്ന ചെറിയ കാബിന്‍ ഉള്‍പ്പെടെ മോഷ്ടിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമാണ്.
പണം നിക്ഷേപിക്കുന്ന ഏജന്‍സിയുടെ അഞ്ച് ജീവനക്കാരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications