Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്‌ മാര്‍ക്‌സിസമല്ല മദനിസം: ചെന്നിത്തല

തിരുവനന്തപുരം: മാര്‍ക്‌സിസമല്ല മദനിസമാണ്‌ സിപിഎമ്മിന്റെ പ്രത്യയശാസ്‌ത്രമെന്ന്‌ സംശയിക്കണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല.

മദനിയ്‌ക്ക്‌ ഇപ്പോള്‍ വര്‍ഗീയ നിലപാടുകള്‍ ഇല്ലെന്നും അതിലൊക്കെ മാറ്റം വന്നുവെന്നുമാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത്‌. എന്നാല്‍ മദനി താന്‍ ചെയ്‌തുകൂട്ടിയ കാര്യങ്ങളില്‍ പശ്ചാത്തപിക്കുകയോ ചിന്തകളില്‍ മാറ്റം വരുത്തുകയോ ചെയ്‌തിട്ടില്ലെന്നതിന്‌ തെളിവാണ്‌ പൊന്നാനിയില്‍ നടത്തിയ പ്രസംഗം-തിങ്കളാഴ്‌ച തിരുവനന്തപുരത്ത്‌ കേസരി സ്‌മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

വോട്ട്‌ പിടിക്കാന്‍ സിപിഎം ഏത്‌ വേഷവും കെട്ടുമെന്ന്‌ പൊന്നാനിയിലെ പ്രകടനം തെളിയിച്ചു. സിപിഐയും ആര്‍എസ്‌പിയുമെല്ലാം പിഡിപി ബന്ധത്തില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടും സിപിഎം അതുമായി മുന്നോട്ടുപോവുകയാണ്‌. സുതാര്യമല്ലാത്ത കൂട്ടുകെട്ടുകളും രാഷ്ട്രീയ സദാചാരമില്ലാത്ത പുത്തന്‍ ബാന്ധവങ്ങളും മൂലം എല്‍ഡിഎഫ്‌ തകരുകയാണ്‌. പിഡിപിയുമായി കൂട്ടുചേരുക വഴി കേരളത്തിന്റെ മതേതര അടിത്തറയ്‌ക്കാണ്‌ സിപിഎം പ്രഹരം നല്‍കിയിരിക്കുന്നത്‌- അദ്ദേഹം ചൂണ്ടിക്കാട്ടി.

പിഡിപി വര്‍ഗീയ കക്ഷിയാണോയെന്നതിന്‌ ഒറ്റവാക്കില്‍ മറുപടി പറയാന്‍ കഴിയില്ല. മദനി തീവ്രവാദിയാണോയെന്ന്‌ ജനം വിലയിരുത്തും. മുസ്ലീം ലീഗ്‌ വര്‍ഗീയ കക്ഷിയാണെന്ന്‌ പറയുന്ന പ്രകാശ്‌ കാരാട്ട്‌ പിഡിപി ബന്ധത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്‌. യുഡിഎഫ്‌ നേതാക്കള്‍ മദനിയെ ജയിലില്‍ പോയി കണ്ടതു മനുഷ്യത്വപരമായ പരിഗണന കൊണ്ടാണ്‌.

യുഡിഎഫ്‌ എന്‍ഡിഎഫുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണം അസത്യമാണ്‌. തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ലാവലിന്‍ അഴിമതി ആയിരിക്കും. മറ്റു വിവാദങ്ങള്‍ സൃഷ്ടിച്ച്‌ ലാവലിന്‍ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ വിജയിക്കില്ല.

തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാറിന്റെ മൂന്നുവര്‍ഷത്തെ പ്രകടനം വിലയിരുത്തപ്പെടും. തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം മൂന്നു വര്‍ഷമായി നിലനില്‍ക്കുന്നുവെന്ന്‌ തോന്നും മട്ടിലാണ്‌ കേരളത്തിലെ കാര്യങ്ങള്‍. ഒരു വികസന പ്രവര്‍ത്തനവും നടക്കുന്നില്ല. ജനതാദളുമായി യുഡിഎഫ്‌ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല- ചെന്നിത്തല വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+