നല്കിയ ബോണസ് എഐജി തിരിച്ചെടുക്കും
വാഷിങ്ടണ്‍: നിക്ഷേപകര്‍ക്ക് നല്കിയ ബോണസിന്റെ ഒരു ഭാഗം തിരിച്ചു പിടിയ്ക്കാന്‍ ഇന്‍ഷുറന്‍സ് ഭീമന് എഐജി തീരുമാനിച്ചു.
അഞ്ചു കോടി ഡോളറാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ആന്‍ഡ്രു ക്യൂമോ അറിയിച്ചു. ഏറ്റവും കൂടുതല്‍ ബോണസ് കൈപ്പറ്റിയ പത്തില്‍ ഒമ്പതുപേരും ബോണസ് തിരിച്ചുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. അതിന് താഴെ വരുന്ന 20 പേരില്‍ 15 പേരും ബോണസ് തിരിച്ചുനല്‍കുമെന്ന് ക്യൂമോ അറിയിച്ചു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തകര്‍ച്ചയിലായ എഐജിയെ കരകയറ്റാന്‍ 2000 കോടിയുടെ സഹായമാണ് അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കിയത്. 2008ന്റെ അന്ത്യ പാദത്തില്‍ 61 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കന്പനിയ്ക്കുണ്ടായത്. ഇങ്ങനെ രൂക്ഷമായ സാന്പത്തിക പ്രതിസന്ധിക്കിടയിലും ബോണസ് നല്കിയ നടപടിയെ പ്രസിഡന്റ് ഒബാമ ശക്തമായി വിമര്‍ശിച്ചിരുന്നു.
നികുതിദായകരുടെ മുന്നില്‍ ഇക്കാര്യം എങ്ങനെ ന്യായീകരിക്കുമെന്നായിരുന്നു ഒബാമ ചോദിച്ചത്. ബോണസ് നല്‍കുന്നതിനെതിരെ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകുമോ എന്നകാര്യവും ഒബാമ യുഎസ് ട്രഷറി സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ വരുന്നതിനുമുമ്പുള്ള കരാര്‍ പ്രകാരമാണ് ബോണസ് നല്‍കുന്നതെന്നായിരുന്നു എഐജി ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications