സയനൈഡ് മല്ലികയ്‌ക്ക് വധശിക്ഷ
ബാംഗ്ലൂര്‍: ആറ് വീട്ടമ്മമാരെ സയനൈഡ് നല്‌കി കൊലപ്പെടുത്തിയ സ്‌ത്രീയ്‌ക്ക് കോടതി വധശിക്ഷ വിധിച്ചു. ബാംഗ്ലൂരിനടുത്ത് കഗ്ഗലിപുര ബഡിക്കട്ടെ ഗ്രാമത്തിലെ സയനൈഡ് മല്ലികയെന്ന 44കാരിയെയാണ് തുംകൂര്‍ അതിവേഗ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്.
ഒട്ടേറെ വ്യാജ പേരുകളുള്ള ഇവര്‍ എട്ട് വര്‍ഷത്തിനിടെ ആറ് സ്‌ത്രീകളെ വിഷം നല്‌കി കൊലപ്പെടുത്തി ആഭരണങ്ങളും വിലപിടിപ്പുള്ള വസ്‌തുക്കളും മോഷ്ടിച്ചു എന്നതാണ് കുറ്റം. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ധനികരായ വീട്ടമ്മമാരാണ് ഇവരുടെ ഹീനകൃത്യത്തിന് ഇരയായിരുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തകളുടെ വിശ്വാസം പിടിച്ചുപറ്റി ഇവരുടെ കുടുംബ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നു മല്ലിക ചെയ്‌തത്.
പിന്നീട് പ്രശ്‌ന പരിഹാരത്തിനായി വീടുകളില്‍ പൂജകള്‍ക്ക് വേദിയൊരുക്കും. വീട്ടമ്മമാര്‍ കണ്ണടച്ചു പ്രാര്‍ത്ഥിയ്‌ക്കുമ്പോള്‍ സയനൈഡ് ബലമായി വായില്‍ തിരുകി കയറ്റിയാണ് കൊല നടത്തിയിരുന്നത്. വീടുകളില്‍ പൂജയ്‌ക്ക് സൗകര്യം ലഭിയ്‌ക്കാത്തിടത്ത് വീട്ടമ്മമാരെ ദൂരെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് കൊണ്ടു പോയി കൊല ചെയ്‌തിരുന്നത്.
2007 ഡിസംബര്‍ 31 ന് ബാംഗ്ലൂരിലാണ് ഇവര്‍ അറസ്റ്റിലാവുന്നത്. സംശയകരമായ സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കാനും ആഭരണങ്ങള്‍ പണയം വയ്ക്കാനുമെത്തിയ മല്ലിക പോലീസ് പിടിയിലകപ്പെടുകയായിരുന്നു.












Click it and Unblock the Notifications