കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുണിനെതിരെ നെഹ്‌റുവിന്റെ മരുമകള്‍

  • By Super Admin
Google Oneindia Malayalam News

Nayantara Sehgal
ദില്ലി: വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ മുസ്ലീംങ്ങള്‍ക്കെതിരെ പ്രസംഗിച്ച ബിജെപി നേതാവ്‌ വരുണ്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരുമകള്‍ രംഗത്ത്‌.

വരുണ്‍ ഭഗവത്‌ഗീത ശരിയായി വായിച്ചു മനസ്സിലാക്കണമെന്നും ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം നശിപ്പിക്കരുതെന്നും പറഞ്ഞ്‌ പ്രയങ്ക വധേര വിമര്‍ശിച്ചതിന്‌ പിന്നാലെയാണ്‌ നെഹ്‌റുവിന്റെ മരുമകളായ നയന്‍താര സെയ്‌ഗാള്‍ വരുണിനെ വിമര്‍ശിച്ചിരിക്കുന്നത്‌.

വരുണിന്റെ പ്രസംഗം തന്നെ ഞെട്ടിച്ചുവെന്നാണ്‌ ഇവര്‍ പറയുന്നത്‌. വരുണിന്റെ പ്രസംഗം ഇന്ത്യയെപ്പോലെ മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്തിന്‌ ചേര്‍ന്നതല്ല. മറ്റു മതങ്ങളെ വമര്‍ശിക്കുന്നത്‌ ജനങ്ങളുടെ കടുത്ത എതിര്‍പ്പിന്‌ ഇടയാക്കും. അതുകൊണ്ടുതന്നെ വരുണെന്നല്ല ആരും തന്നെ ഇത്തരത്തില്‍ പ്രസംഗിക്കാന്‍ പാടില്ല- നയന്‍താര പറഞ്ഞു.

മാധ്യമങ്ങളെല്ലാം വരുണ്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥിയാണെന്നതിനേക്കാളേറെ അദ്ദേഹത്തിന്റെ നെഹ്‌റു, ഗാന്ധി പൈതൃകത്തെക്കുറിച്ചാണ്‌ കൂടുതല്‍ ചിന്തിക്കുന്നത്‌. ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞ ഒരാളുടെ നെഹ്‌റു പാരമ്പര്യത്തെ പരിഗണിക്കേണ്ടതേയില്ല- അവര്‍ പറഞ്ഞു.

ഇതിനിടെ മുസ്ലീംങ്ങള്‍ക്കെതിരെ നടത്തിയ വിവാദപ്രസംഗത്തിന്‌ പിന്നാലെ വരുണ്‍ ഗാന്ധി വീണ്ടും കൂടുതല്‍ പ്രശ്‌നങ്ങളില്‍ കുടുങ്ങുന്നു. ഇത്തവണ സിഖുകാര്‍ക്കെതിരെ സംസാരിച്ചാണ്‌ വരുണ്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്‌.

മുസ്ലീങ്ങളെപ്പോലെതന്നെ സിഖുകാരും തീവ്രവാദികളാണെന്നാണ്‌ വരുണിന്റെ പുതിയ കണ്ടെത്തല്‍. ഈ പ്രസംഗത്തിന്റെ സിഡി മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ച പഞ്ചാബിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്‌നത്തില്‍ ഭരണകക്ഷിയായ അകാലിദള്‍ അഭിപ്രായം വ്യക്തമാക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അകാലി ദള്‍- ബിജെപി സഖ്യമാണ്‌ പഞ്ചാബ്‌ ഭരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X