മാത്യു ടി ഇടത് മുന്നണിക്കൊപ്പം
പത്തനംതിട്ട: ഇടത് മുന്നണിയ്‌ക്കൊപ്പം ഉറച്ചു നില്‌ക്കുമെന്ന് അടിവരയിട്ട് വ്യക്തമാക്കി കൊണ്ട് ദള്‍ എംഎല്‍എ മാത്യു ടി തോമസ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ അനന്തഗോപന്റെ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.
തന്നെ സഹായിച്ചവരെ തിരിച്ചു സഹായിക്കുകയാണ് തന്റെ നയമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ നയത്തിന്റെ ഭാഗമായിട്ടാണ് പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തത്. ജനതാദളിന്റെ പിളര്‍പ്പില്‍ കക്ഷിയാകാന്‍ താനില്ലെന്നും ഇടത് മുന്നണിയ്‌ക്കൊപ്പം ചേര്‍ന്ന് താന്‍ പ്രവര്‍ത്തിയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്‌ച രാവിലെ സിപിഎം ഓഫീസിലെത്തി അനന്തഗോപന്റെ ആദ്യ സെറ്റ് നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെച്ച ശേഷമാണ് മാത്യു ടി തോമസ് പ്രവര്‍ത്തകര്‍ക്കൊപ്പം കളക്ട്രേറ്റിലെത്തിയത്.
പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ രാഷ്ട്രീയ മര്യാദയോടെ രാജിവെച്ചെങ്കിലും ദള്‍ പിളര്‍ന്നാല്‍ മാത്യു ടി എല്‍ഡിഎഫിലേക്ക് പോകുമെന്ന് തന്നെയാണ് ബുധനാഴ്‌ചത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിയ്‌ക്കുന്നത്.
കോഴിക്കോട് സീറ്റ് നിഷേധിച്ച നടപടിയ്‌ക്കെതിരെ ശക്തമായ പ്രതികരിയ്‌ക്കാനുള്ള ജനതാദള്‍ എസിന്റെ തീരുമാനത്തോട് തനിയ്‌ക്ക് വിയോജിപ്പാണുള്ളതെന്ന് മാത്യു ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
മാത്യു ടിയുടെ നടപടിയെ വിമര്‍ശിച്ച് പാര്‍ട്ടി സംസ്ഥാന ഭാരവാഹികളായ എംപി വീരേന്ദ്രകുമാറും കെ കൃഷ്‌ണന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.
മാത്യു ടി തോമസും ജോസ് തെറ്റയിലും ജനതാദള്‍ എസില്‍ നിന്നും പുറത്ത് പോകുന്നതോടെ സിപിഎം കണക്കുകൂട്ടിയ പോലെ കാര്യങ്ങള്‍ മുന്നോട്ട് നില്ക്കുകയാണ്. സീറ്റ് നല്കാത്തത്തില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ രംഗത്തിറങ്ങാന്‍ എല്ലാ ജനതാദള്‍ പ്രവര്‍ത്തകരും ഉണ്ടാകില്ലെന്നാണ് ഇത് നല്കുന്ന സൂചന












Click it and Unblock the Notifications