മുരളി മത്സരിയ്ക്കുന്നത് ജയിക്കാന്‍: കരുണാകരന്‍
തൃശൂര്‍: എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ വയനാട്ടില്‍ മത്സരിയ്ക്കുന്നത് ജയിക്കാന്‍ തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. മുരളീധരന്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അദ്ദേഹം മത്സരിക്കാന്‍ പാടില്ലേ'യെന്നായിരുന്നു കരുണാകരന്റെ മറുചോദ്യം.
ഭാര്യ കല്യാണിക്കുട്ടിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിക്കാന്‍ തന്നെയാണ് മത്സരിയ്ക്കുന്നത്.
തിരഞ്ഞെടുപ്പില്‍ പിഡിപിയുമായി സഖ്യം ഉണ്ടാക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുമായി പോലും കൂട്ടുകൂടാത്ത ഏതു യോഗ്യന്മാരാണ് ഇവിടെയുള്ളത്. യുഡിഎഫിന് തിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുണ്ടെന്നും എന്നാല്‍ ചിലയാളുകള്‍ വിജയസാധ്യത നഷ് ടപ്പെടുത്തുന്നുവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications