സിന്ധു ജോയ് പിടികിട്ടാപ്പുള്ളിയാണെന്ന് കോടതി

തനിക്കെതിരായ കേസുകളില്‍ ജാമ്യമെടുക്കാന്‍ സിന്ധു നേരിട്ട് ഹാജരായതിനെത്തുടര്‍ന്ന് ഉപാധികളോടെ ജാമ്യമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആര് ആര് കമ്മത്ത് ഇങ്ങനെ പരാമര്‍ശിച്ചത്.
താന്‍ സബ്ജഡ്ജിയായിരിക്കെ മുത്തങ്ങാ സമരവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ സ്ഥിരമായി ഹാജരാകാത്തതിന് സിന്ധുവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതും ജഡ്ജി ഓര്‍മ്മിപ്പിച്ചു. സിന്ധുവിനെ ഹാജരാക്കാത്തതിന് രണ്ട് ജാമ്യക്കാര്‍ക്ക് അയ്യായിരം രൂപ വീതം പിഴ ഉത്തരവിട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആ കേസില്‍ ജാമ്യം എടുത്തോയെന്ന ചോദ്യത്തിന് സിന്ധു ഇല്ലെന്നാണ് മറുപടി നല്‍കിയത്. ഇതോടെ പ്രതി രണ്ടുകേസിലും ജാമ്യമെടുക്കണമെന്ന് കോടതി പറഞ്ഞു. ആദ്യത്തെ കേസില്‍ ജാമ്യമെടുത്താല്‍ മാത്രമേ തനിക്ക് ഇത് പരിഗണിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
2004ല്‍ രജനി എസ് ആനന്ദിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേയ്ക്ക് മാര്‍ച്ച് നടത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന കേസില്‍ 10000 രൂപയുടെ രണ്ട് ആള്‍ജാമ്യമാണ് കോടതി അനുവദിച്ചത്.
പ്രതിയെ മാറ്റിനിര്‍ത്താന്‍ കോടതിയിലെ പൊലീസുകാരന് വാക്കാല്‍ നിര്‍ദ്ദേശം നല്കിയപ്പോള് അഭിഭാഷകന് സിന്ധു എറണാകുളത്തെ സ്ഥാനാര്‍ത്ഥിയാണെന്ന് അറിയിച്ചു. അറിയപ്പെടുന്ന പിടികിട്ടാപ്പുള്ളിയെ സ്വതന്ത്രമായി വിടാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞെങ്കിലും കോടതി തുടര്‍ന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ഇതിനിടെ ജുഡീഷ്യല്‍ മജിസ്ട്രേട്ട് മൂന്നാം കോടതിയില്‍ സിന്ധുവിന് എതിരെ നിലനിന്ന രണ്ടു കേസുകളില്‍ ഒരെണ്ണം സര്‍ക്കാര്‍ പിന്‍വലിച്ചു. മറ്റൊരു കേസില്‍ കോടതി ജാമ്യം അനുവദിച്ചു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം!












Click it and Unblock the Notifications