മകളെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍
അമൃത്സര്‍: ബിജെപി നേതാവ് മാനഭംഗക്കുറ്റത്തിന് അറസ്റ്റിലായി. ഇരുപതുകാരിയായ മകളെ ബലാല്‍സംഗം ചെയ്‌ത കുറ്റത്തിനാണ് അമൃത്സറിലെ അഞ്ചാല നഗരത്തിലെ ബിജെപി ജനറല്‍ സെക്രട്ടറി അശോക് തനേജയെ പൊലീസ് ബുധനാഴ്‌ച അറസ്റ്റുചെയ്‌തത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഇയാള്‍ നിരന്തരമായി മകളെ ലൈംഗിമായി പീഡിപ്പിക്കുകയായിരുന്നുവത്രേ. മകള്‍ അമ്മയോടൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തി കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്.
തനേജയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. അറസ്റ്റുചെയ്‌തുവെങ്കിലും നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏഴ് വര്‍മായി പിതാവന്റെ പീഡനം അനുഭവിക്കുന്ന മകള്‍ക്ക് അത് അമ്മയോടോ ബന്ധുക്കളോടോ തുറന്നുപറയാന്‍ ധൈര്യമില്ലായിരുന്നുവത്രേ.
എന്നാല്‍ മുംബൈയില്‍നിന്നും രണ്ട് മക്കളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതോടെയാണത്രേ സംഭവം പുറത്തു പറയാന്‍ കുട്ടിയ്‌ക്ക് ധൈര്യമുണ്ടായത്.
തന്റെ പ്രവൃത്തികളെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മകള്‍ പറയുന്നു.












Click it and Unblock the Notifications