കുടുംബാംഗങ്ങളെ കൊന്ന 17കാരി അറസ്‌റ്റില്‍
പോര്‍ബന്തര്‍: അന്യമതത്തില്‍പ്പെട്ടയാളുമായുള്ള പ്രണയവിവാഹത്തിന് എതിരുനില്‍ക്കുമെന്ന് കരുതി പതിനേഴുകാരി മാതാപിതാക്കളെയും സഹോദരനെയും വെടിവച്ചുകൊന്നു.
പോര്‍ബന്തറില്‍ പൊലീസ് കോണ്‍സ്‌റ്റബിളായ കരണ്‍ സുവ(40), ഭാര്യ സാബി(35), മകന്‍ മുകേഷ്(8) എന്നിവരെയാണ് വീട്ടിനകത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെത്തുടര്‍ന്ന് കരണിന്റെ മകള്‍ ജാഗൃതി കാമുകന്‍ ഹാജമെര്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു. ജീവിതനൈരാശ്യം മൂലം കരണ്‍ സുവ സര്‍വീസ് റിവോള്‍വര്‍ കൊണ്ട് ഭാര്യയെയും മകനെയും വെടിവച്ചശേഷം ആത്മഹത്യ ചെയ്‌തതാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
എന്നാല്‍ ജാഗൃതിയെ ചോദ്യം ചെയ്‌തതോടെയാണ് സത്യം വെളിപ്പെട്ടത്. മാര്‍ച്ച് ഒന്നിനാണ് കൊലപാതകം നടന്നത്. എന്നാല്‍ ജാഗൃതി അറസ്റ്റിലായതോടെയാണ് സംഭവം വാര്‍ത്തയായത്.
ആത്മഹത്യയെന്ന് എഴുതിത്തള്ളാനിരുന്ന കേസിന് തുമ്പുണ്ടായത് ജാഗൃതിയുടെയും ഹാജമെറിന്റെയും സംശയാസ്‌പദമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെയാണെന്ന് പൊലീസ് പറഞ്ഞു.
ജാഗൃതിയ്‌ക്ക് മറ്റൊരു സഹോദരന്‍ കൂടിയുണ്ട്. കൊല നടക്കുമ്പോള്‍ ഈ കുട്ടി വീട്ടിലുണ്ടായിരുന്നില്ലത്രേ. ജാഗൃതിയെയും ഹാജമെറിനെയും കോടതി പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്‌തു.












Click it and Unblock the Notifications