വിഎസിന് കോണ്‍ഗ്രസില്‍ പോകാന്‍ കഴിയില്ല: അഴീക്കോട്

ഇക്കാര്യം തിരഞ്ഞെടുപ്പ് സമയത്ത് അതും മുന്നണിയ്‌ക്കു വേണ്ടി പിഡിപി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലായിരുന്നില്ല വിഎസ് പറയേണ്ടിയിരുന്നത്. മദനിയെ കൂട്ടുപിടിക്കാനുള്ള സിപിഎം തന്ത്രം വിഷത്തെ വിഷംകൊണ്ട് നേരിടുകയെന്ന ചാണക്യതന്ത്രം മാത്രമാണ്.
പൊന്നാനിയില്‍ ലീഗിനെ തോല്‍പ്പിക്കുകയെന്ന താല്‍ക്കാലിക ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലുള്ളത്- അദ്ദേഹം പറഞ്ഞു.
സ്വന്തം പ്രസംഗത്തിലുള്ളത്രയും ഭീകരത മദനിക്കില്ല. ഒരു കാല്‍ പോയപ്പോള്‍ അത് തീരെ നഷ്ടപ്പെടുകയും ചെയ്‌തു. തീവ്രവാദിയായ ഒരാളെ ഇത്രയും നാള്‍ നിരായുധരായ ജനങ്ങള്‍ക്ക് മുന്നില്‍ സ്വതന്ത്രനായി വിട്ടതിന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിയുടെ സ്ഥാനത്തിരുന്ന് വിഎസ് യുക്തിയില്ലാത്ത പ്രസ്‌താവനകളാണ് നടത്തുന്നത്- അഴീക്കോട് ആരോപിച്ചു.
പിഡിപിയെ ഉപയോഗിച്ച് വലുതാവാമെന്ന് കരുതുന്ന രാഷ്ട്രീയ ശിശുവല്ല പിണറായി വിജയനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമുദ്രത്തിലെ വെള്ളത്തിനും ബക്കറ്റിലെ വെള്ളത്തിനും മറുപടിയായി അഴീക്കോട് പുതിയൊരു കഥയും പറഞ്ഞു.
കാറ്റിനോടുള്ള വിരോധം കാരണം രാത്രിയില്‍ ആരും കാണാതെ കപ്പലിന്റെ അടിയില്‍ ഓട്ടയുണ്ടാക്കിയാല്‍ കപ്പല്‍ മുങ്ങും. ക്യാപ്‌റ്റന്‍ മുങ്ങുന്നതോടെ ഓട്ടയുണ്ടാക്കിയ ആളും മുങ്ങും- അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ പോയതുപോലെ വിഎസിന് പോകാന്‍ കഴിയില്ലെന്നകാര്യംകൂടി ഓര്‍ക്കണമെന്നും അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications