Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോട്ടല്‍ തട്ടിപ്പ്: ചന്ദ്രമതി കീഴടങ്ങി

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു സാമ്പത്തിക തട്ടിപ്പ്‌ കേസിലെ മൂന്നാം പ്രതി ചന്ദ്രമതി ക്രൈംബ്രാഞ്ചിന്‌ മുന്നില്‍ കീഴടങ്ങി. നെടുമങ്ങാട്ടുള്ള വീട്ടില്‍വച്ചാണ്‌ ഇവര്‍ കീഴടങ്ങിയതെന്നാണ്‌ സൂചന.

എന്നാല്‍ വീട്ടില്‍വച്ച്‌ ക്രൈംബ്രാഞ്ച്‌ ഇവരെ അറസ്റ്റുചെയ്യുകയായിരുന്നുവെന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. ചന്ദ്രമതി സഞ്ചരിച്ചിരുന്ന കാറിനെക്കുറിച്ച്‌ ലഭിച്ച രഹസ്യവിവരം അനുസരിച്ചായിരുന്നു അറസ്റ്റെന്നും ക്രൈംബ്രാഞ്ച്‌ അറിയിച്ചു.

ചന്ദ്രമതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്‌ച സുപ്രീം കോടതി തള്ളിയിരുന്നു. പ്രതിയെ കസ്റ്റഡയിലെടുത്ത്‌ ചോദ്യം ചെയ്യാനും കോടതി അനുമതി നല്‍കിയിരുന്നു. സിഡ്‌കോയില്‍ സീനിയര്‍ മാനേജരായിരുന്നു ചന്ദ്രമതി.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസ്‌ പുറത്തുവന്നതിനെത്തുടര്‍ന്ന്‌ മാസങ്ങളോളമമായി ഇവര്‍ ഒളിവിലായിരുന്നു. ഇവരെ പിടികൂടാനായി ക്രൈംബ്രാഞ്ച്‌ പലതവണ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പോയിരുന്നു. ചന്ദ്രമതിയെ കണ്ടുകിട്ടാഞ്ഞിട്ടല്ല ഉന്നതര്‍ ഇടപെട്ട്‌ അറസ്റ്റ്‌ വൈകിക്കുകയാണെന്ന്‌ ആരോപണവും ഉര്‍ന്നിരുന്നു.

ഇതിനിടെ അവര്‍ മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം സെഷന്‍സ്‌ കോടതിയിലും ഹൈക്കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടുകോടതികളും ഹര്‍ജികള്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. 2008 ആഗസ്റ്റ്‌ 25നാണ്‌ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസ്‌ പുറത്തുവന്നത്‌.

സെപ്‌റ്റംബര്‍ ഒന്നിന്‌ കേസിലെ മുഖ്യപ്രതി ശബരീനാഥ്‌ അറസ്റ്റിലായി. ശബരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ചന്ദ്രമതിയെ മൂന്നാം പ്രതിയാക്കിയത്‌. ടോട്ടലില്‍ ചന്ദ്രമതി 12കോടി രൂപ നിക്ഷേപിക്കുകയും 20കോടി രൂപ പിന്‍വലിക്കുകയും ചെയ്‌തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+