Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരി ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു: ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി: പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മദനിയ്‌ക്കെതിരായ കേസുകള്‍ അന്വേഷിക്കുകയില്ലെന്ന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ നിലപാട്‌ നിരുത്തരവാദപരമാണെന്നും ഇത്‌ ജനങ്ങളില്‍ ഭീതി പടര്‍ത്തുകയാണെന്നും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി.

ഒരാള്‍ മൊഴി കൊടുത്തതുകൊണ്ട്‌ മദനി കുറ്റക്കാരനാണെന്ന്‌ പറയില്ല. പക്ഷേ അതീവ ഗുരുതരമായ കേസുകളുമായി ബന്ധപ്പെട്ട മൊഴികളാണ്‌ പൊലീസിനും കോടതിയ്‌ക്കും ലഭിച്ചിരിക്കുന്നത്‌. എന്നാല്‍ ഇതൊക്കെ പഴയ കാര്യങ്ങളാണ്‌, അന്വേഷിക്കില്ല. എന്ന ആഭ്യന്തരമന്ത്രിയുടെ നിലപാട്‌ നിരുത്തരവാദപരമാണ്‌ - അദ്ദേഹം പറഞ്ഞു.

വലിയ കാര്യങ്ങളെ നിസാരവല്‍ക്കരിച്ചു കാണുന്നതും ചിലരെ രക്ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതുമാണ്‌ ആഭ്യന്തര വകുപ്പിന്‌ കോടതിയുടെ വിമര്‍ശനം നേടിക്കൊടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന രംഗത്ത്‌ കേരളം ഒന്നാമതാണെന്ന രീതിയില്‍ കേന്ദ്രം റിപ്പോര്‍ട്ട്‌ നല്‍കിയതിനെക്കുറിച്ച്‌ അറിയില്ലെന്ന്‌ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+