ജനതാദളിന്റെ പിന്തുണ തേടി മുരളി

മുരളി വെള്ളിയാഴ്‌ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇരുമുന്നണികളിയും അസ്വസ്ഥരുടെയും നിഷ്‌പക്ഷരുടെയും വോട്ട് തനിക്ക് കിട്ടുമെന്നം ഒപ്പം വ്യക്തി ബന്ധങ്ങളും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആരേയും തോല്‍പ്പിക്കാനല്ല ജയിക്കാനാണ് മത്സരിക്കുന്നത്. മത്സരിക്കുന്നതിന് മുമ്പ് അച്ഛന്റെ അനുഗ്രഹം വാങ്ങാന്‍ പോയതില്‍ ഒരു അപാകതയുമില്ല. നാമനിര്‍ദ്ദേശപത്രക സമര്‍പ്പിക്കുന്നതിന് മുമ്പ് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങുക പതിവാണ്. അമ്മ ഇല്ലാത്തതിനാല്‍ അച്ഛന്റെ മാത്രം അനുഗ്രഹം തേടിയെന്നുമാത്രം- മുരളി പറഞ്ഞു.
എന്‍സിപി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ഇതുവരെ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഇങ്ങോട്ട് സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. പിഡിപിയുടെ വോട്ട് മുമ്പും ഞാന്‍ വാങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെയും പിന്തുണ അഭ്യര്‍ത്ഥിയ്‌ക്കും- ബുധനാഴ്‌ച കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍ .












Click it and Unblock the Notifications