Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണ്ടെന്ന്‌ പറഞ്ഞാലും വോട്ട്‌ ഇടതിന്‌: മദനി

Abdul Nasir Madhani
കൊച്ചി: സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വേണ്ടെന്ന്‌ പറഞ്ഞാലും പിഡിപിയുടെ വോട്ട്‌ എല്‍ഡിഎഫിന്‌ വേണ്ടിയാണെന്ന്‌ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ ചെയ്‌തതുപോലെ എല്‍ഡിഎഫ്‌ പിന്തുണ തേടിയിട്ടില്ല. ഞങ്ങള്‍ എല്‍ഡിഎഫിന്‌ വോട്ട്‌ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു- മദനി വ്യക്തമാക്കി.

മുഖ്യമന്ത്രി എന്ന നിലയില്‍ പറയാനുള്ള കാര്യങ്ങളാണ്‌ വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌. ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞത്‌ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഏത്‌ തരത്തിലുള്ള അന്വേഷണം നേരിടാനും ഞാനും പാര്‍ട്ടിയും ഒരുക്കമാണ്‌.

അന്വേഷണം നടത്തി ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന്‌ തെളിയണമെന്നാണ്‌ എന്റെയും ആഗ്രഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ പിന്തുണ തേടിയിട്ടുള്ള ചന്ദ്രചൂഡന്‍ ഇപ്പോള്‍ പിഡിപി വര്‍ഗീയ വാദിയാണെന്ന്‌ പറയുന്നതെന്തുകൊണ്ടാണെന്ന്‌ മനസ്സിലാകുന്നില്ല.

ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ വിമര്‍ശിക്കുമ്പോള്‍ പിഡിപിയുടെ പ്രസക്തിയാണ്‌ വെളിപ്പെടുന്നത്‌- മദനി പറഞ്ഞു.

യുഡിഎഫ്‌ നേതാക്കള്‍ നടപ്പാക്കുന്നത്‌ ആര്‍എസ്‌എസ്‌-സംഘപരിവാര്‍ അജണ്ടയാണെന്ന്‌ പറഞ്ഞ മദനി കോണ്‍ഗ്രസ്‌ ഇപ്പോള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

പാര്‍ട്ടി നേതാവ്‌ പൂന്തുറ സിറാജ്‌ ആറ്റിങ്ങലില്‍വച്ച്‌ ചന്ദ്രചൂഡനെതിരെ നടത്തിയ പരാമര്‍ശം ശരിയായിരുന്നില്ല. അതില്‍ ഖേദമുണ്ട്‌. ആ പരാമര്‍ശം പിന്‍വലിക്കുകയാണ്‌- മദനി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+