ജീവനക്കാര്‍ക്ക് എന്‍ജിഒയില്‍ ചേരാം: ഇന്‍ഫോസിസ്
ന്യൂയോര്‍ക്ക്: സാമ്പത്തിക പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടഭീഷണി നേരിടുന്ന ജീവനക്കാര്‍ക്ക് പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു.
മാന്ദ്യത്തെത്തുടര്‍ന്ന് പ്രൊജക്ടുകള്‍ കുറയുന്ന സാഹചര്യത്തില്‍ വേണ്ടത്ര ജോലിയില്ലാതെ ഓപീസില്‍ കഴിയേണ്ടിവരുന്നവര്ക്കാണ് തൊഴില്‍ സംരക്ഷണത്തിനായി ഇന്‍ഫോസിസ് പുതിയ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
ഇത്തരം ജീവനക്കാര്‍ക്ക് എന്‍ജിഒ കളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നാണ് കമ്പനി പറയുന്നത്. ഇതിന് തയ്യാറാവുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ഇവരുടെ ഇപ്പോഴത്തെ ശംബളത്തിന്റെ പകുതി നല്‍കുകയും ചെയ്യുമെന്ന് ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ നന്ദന് നിലേക്കനി പറഞ്ഞു.
സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്പനി നിയമനങ്ങളൊന്നും നിര്‍ത്തിവച്ചിട്ടില്ലെന്നും എന്നാല്‍ വളരെ സെലക്ടീവ് ആയാണ് ഇത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ കാമ്പസ് റിക്രൂട്മെന്റ് വഴി തിരഞ്ഞെടുത്തവര്ക്കെല്ലാം വൈകാതെ നിയമന ഉത്തരവ് നല്‍കും. 18000 പേരെയാണ് ഇപ്രകാരം പുതിയതായി നിയമിക്കുക.
തുടക്കക്കാര്‍ക്ക് ഒരു പക്ഷേ കമ്പനിയില്‍ വേണ്ടത്ര ജോലിയുണ്ടായേക്കില്ലെന്നതുകൊണ്ടാണ് ഒരു വര്‍ഷത്തേയ്ക്ക് എന്‍ജിഒയില്‍ പ്രവര്‍ത്തിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നത്-അദ്ദേഹം വിശദീകരിച്ചു.
സോഫ്റ്റ്വേര്നിര്മ്മാണത്തിന് പുറമെ മാധ്യമം, ഫാര്‍മസ്യൂട്ടിക്കല്‍, തുടങ്ങിയ പുതിയ രംഗങ്ങളിലേയ്ക്ക് ചുവടുവയ്പ് നടത്താന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications