മന്‍മോഹന് അദ്വാനിയുടെ വെല്ലുവിളി

ടെലിവിഷനില്‍ തല്‍സമയ സംവാദം നടത്തുന്നതിനായാണ് അദ്വാനി മന്‍മോഹനെ വെല്ലുവിളിച്ചിരിക്കുന്നത്. തന്നെ ദുര്‍ബലനെന്ന് വിശേഷിപ്പിച്ച അദ്വാനിയെ വളരെ രൂക്ഷമായ ഭാഷയിലായിരുന്നു മന്‍മോഹന്‍ വിമര്‍ശിച്ചത്. അദ്വാനി ഓര്‍മ്മിക്കപ്പെടുക ബാബറി മസ്‌ജിദ് തകര്‍ത്തതിന്റെ പേരിലായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇരുവരുടെയും ഈ ആരോപണ പ്രത്യാരോപണങ്ങള്‍ അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നതുപോലുള്ള തല്‍സമയ ടെവിലിഷന്‍ സംവാദങ്ങള്‍ക്ക് നല്ല സാധ്യത ചെയ്യുന്നുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടെലിവിഷന്‍ സംവാദത്തിനായി അദ്വാനി സിങിനെ ക്ഷണച്ചിരിക്കുന്നത്.

ചെറുപാര്‍ട്ടികളെ അവഗണിച്ചുകൊണ്ടായിരിക്കും സംവാദം നടക്കുകയെന്നതാണ് ഇടതുപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പിന് കാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ രാജ്യസഭവഴി പ്രധാനമന്ത്രി പദത്തിലേയ്‌ക്കെത്തുന്നു എന്നതാണ് മന്‍മോഹന്‍ സിങിനെതിരായ പ്രധാന ആരോപണം.
എന്നാല്‍ നേരത്തെയും രാജ്യസഭ വഴി പ്രധാനമന്ത്രിമാരായവര്‍ വേറെയുമുണ്ടെന്നാണ് മന്‍മോഹന്‍ പറയുന്നത്. എന്തായാലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഇത്തരം സംവാദങ്ങള്‍ക്ക് ദൃശ്യമാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെയും മാധ്യമ രംഗത്തെയും മുന്നേറ്റം തന്നെയായിരിക്കും.












Click it and Unblock the Notifications