ഗാന്ധിസ്‌മൃതി ലേലം: ജെയിംസ് മാപ്പു പറഞ്ഞു

ലേലത്തില്‍ നിന്നും കിട്ടിയ തുക ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകം കണ്ട ഏറ്റവും മഹാനായ നേതാവാണ് ഗാന്ധിജി.
കഴിഞ്ഞ 20 വര്‍ഷമായി അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെക്കുറിച്ച് പഠനം നടത്തുകയാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘനകള്‍ക്ക് തുക കൈമാറും. ലാഭമുണ്ടാക്കാന്‍ വേണ്ടിയല്ല ഗാന്ധിജിസ്‌മൃതി വസ്‌തുക്കള്‍ ലേലം ചെയ്‌തത്. ആരെയെങ്കിലും എന്റെ നടപടി വേദനിപ്പിച്ചുവെങ്കില്‍ മാപ്പു ചോദിക്കുന്നു- അദ്ദേഹം പറഞ്ഞു.
ചൈന സര്‍ക്കാറിനെ എതിരെയുള്ള തിബറ്റ് വംശജരുടെ സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് ഓട്ടിസ് പറഞ്ഞു. ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പിന്തുടരുന്നതിന്റെ ഭാഗമായാണ് സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യക്കാരെ വേദനിപ്പിക്കേണ്ടിവന്നതിന് പരിഹാരമായി 30മായി താന്‍ ഉപവസിക്കുകയാണെന്നും ഓട്ടിസ് പറഞ്ഞു.
ഗാന്ധിജി ഉപയോഗിച്ചിരുന്ന, പോക്കറ്റ് വാച്ച്, കണ്ണട, ചെരുപ്പ്, രണ്ട് പാത്രങ്ങള്‍ എന്നീ വസ്‌തുക്കളാണ് ന്യൂയോര്‍ക്കില്‍ മാര്‍ച്ച് അഞ്ചിന് ലേലം ചെയ്‌തത്. ഇന്ത്യക്കാരനായ മദ്യവ്യവസായി വിജയ് മല്യാണ് 1.8 ദശലക്ഷം ഡോളറിന് ഇവ സ്വന്തമാക്കിയത്.












Click it and Unblock the Notifications