പിഡിപിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഇല്ല: പിണറായി

മദനിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ പിഡിപിയുടെ സഹായം സ്വീകരിക്കുന്നതിനെതിരെ വിഎസ് അച്യുതാനന്ദന്‍ കേന്ദ്രത്തിന് കത്തുനില്‍കിയെന്നകാര്യം എനിക്കറിയില്ല.
പാര്‍ട്ടി സെന്ററില്‍ കത്ത് ലഭിച്ചിട്ടില്ലെന്ന് എനിക്കറിയാം. ഏതെങ്കിലും പത്രത്തില്‍ വാര്‍ത്തവന്നുവെന്ന് കരുതി സത്യമാകണമെന്നില്ല. ഇക്കാര്യം വിഎസിനോട് തന്നെ ചോദിക്കണം- അദ്ദേഹം വ്യക്തമാക്കി.
പിഡിപിയുമായി രാഷ്ട്രീയ കൂട്ടുകെട്ടില്ല. മതനിരപേക്ഷതയ്‌ക്കുവേണ്ടി വാദിക്കുന്നവരെ നിരാകരിക്കില്ല. എക്കാലവും ന്യൂനപക്ഷങ്ങളെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്.
ഐഎസ്‌ഐ രൂപീകരിച്ചപ്പോള്‍ എല്‍ഡിഎഫ് മദനിയെ വിമര്‍ശിച്ചിരുന്നു. അന്ന് യുഡിഎഫാണ് അദ്ദേഹത്തെ അംഗീകരിച്ചത്. നാലു വോട്ടിന് വേണ്ടി ഇടതുമുന്നണി രാഷ്ട്രീയച്ചെറ്റത്തരം കാണിക്കില്ല.
ആര്‍എസ്‌എസിനേക്കാള്‍ വലിയ തീവ്രവാദി സംഘടനായാണ് എന്‍ഡിഎഫ്. ഈ രണ്ടുകൂട്ടരെയും സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മദനിക്കെതിരെ പ്രത്യേക വികാരം ജനങ്ങളിലുണ്ടാക്കാനാണ് യുഡിഎഫിന്റെ ശ്രമം- അദ്ദേഹം ആരോപിച്ചു.
ജയില്‍ മോചിതനായ ശേഷം മദനി പലസ്ഥലത്തും തീവ്രവാദ വിരുദ്ധ ബോധവല്‍ക്കരണം നടത്തി. ഒരു വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കില്ല- കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications