രാജുവിന് നുണപരിശോധന നടത്തണം: സിബിഐ

ചോദ്യംചെയ്യലില്‍ വെട്ടിപ്പ് സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും രാജു വെളിപ്പെടുത്തിയിട്ടില്ലെന്ന് തോന്നിയതിനാലാണ് അദ്ദേഹത്തെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കാന്‍ ആലോചിക്കുന്നതെന്ന് സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ അറിയിച്ചു.
സത്യം കേസ് വളരെ വ്യത്യസ്‌തമായ ഒന്നാണ്. പുറത്തുനിന്നുള്ളയാളല്ല സ്ഥാപനകന്‍തന്നെയാണ് ഇവിടെ കുറ്റക്കാരന്‍ അതുതന്നെയാണ് ഈ കേസിന്റെ പ്രത്യേകത- അദ്ദേഹം പറഞ്ഞു.
രാജു, സഹോദരന്‍ രാമരാജു, മുന്‍ സിഎഫ്‌ഒ വദ്‌ലമണി തുടങ്ങിയവരെ നുണപരിശോധനയ്‌ക്ക് വിധേയരാക്കാന്‍ അനുമതി തേടിക്കൊണ്ട് സിബിഐ ഹൈദരാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
7800 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നായിരുന്നു രാജു വെളിപ്പെടുത്തിയതെങ്കിലും പതിനായിരകോടിയ്‌ക്കടുത്ത് വരും വെട്ടിപ്പെന്നാണ് സിബിഐ അന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications