സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു
കണ്ണൂര്‍: കണ്ണവം തൊടിക്കളത്ത് സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ജി പവിത്രനാണ് വെട്ടേറ്റ് മരിച്ചത്.
വെള്ളിയാഴ്‌ച രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. ദേശാഭിമാനി പത്രത്തിന്റെ ഏജന്റായിരുന്ന പവിത്രന്‍ രാവിലെ പത്രവിതരണത്തിനായി പോകുമ്പോള്‍ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ചാണ് വെട്ടേറ്റത്.
നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തുച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം തലശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചിറ്റാരിപ്പറമ്പില്‍ ഒരു ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.












Click it and Unblock the Notifications