വര്‍ഗീയകക്ഷികളുമായി കൂട്ടില്ല: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിച്ചാല്‍ അത് വര്‍ഗീയതയുടെ വിജയമായിരിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.
പിഡിപിയുടെ വര്‍ഗീയ നിലപാടുകളെ ലീഗ് എന്നും എതിര്‍ത്തിരുന്നു. മദനിയുടെ നിലപാടുകളെയും എതിര്‍ത്തിരുന്നു. ആരുടെയും വോട്ടു വേണ്ടെന്ന് ലീഗ് പറയില്ല. എന്നാല്‍ വര്‍ഗീയ കക്ഷികളെ വേദിയില്‍ കയറ്റി ഇരുത്തില്ല- അദ്ദേഹം പറഞ്ഞു.
ഒറു കാര്യത്തിലും ഇസ്രയേലിനെയും ഗുജറാത്തിനെയും മാതൃകയാക്കാന്‍ കഴിയില്ല. കൃഷിയെക്കുറിച്ച് പറയുമ്പോള്‍ പോലും ഇസ്രയേലിനെ മാതൃകയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ജയിലില്‍ കഴിയുന്ന കാലത്ത് മദനി രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് തനിക്ക് കത്തുകള്‍ അയിച്ചിരുന്നുവെന്ന് വ്യാഴാഴ്‌ച കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിരുന്നു. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മദനി അച്ച കത്തുകള്‍ കുറ്റിപ്പുറത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രാചരണവേദിയില്‍ അദ്ദേഹം പ്രദര്‍ശിപ്പിയ്‌ക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ 21ന് കുറ്റിപ്പുറത്തു നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണരായി വിജയന്റെ സാന്നിധ്യത്തില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ലീഗിനും യുഡിഎഫിനുമെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണമാണ് കുഞ്ഞാലിക്കുട്ടി കത്ത് കാണിച്ചത്.
ഒട്ടേറെ കത്തുകള്‍ കുഞ്ഞാലിക്കുട്ടി സദസ്സിനെ കാണിച്ചു. അതിന്റെയൊക്കെ ഉള്ളടക്കം വിശദീകരിക്കുകയും ചെയ്‌തു. തന്നെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നും ജയലളിതയെകാണണമെന്നുമാണ് മിക്ക കത്തുകളുടെയും ഉള്ളടക്കം.
മദനിയുടെ തീവ്രവാദസ്വഭാവമുള്ള പ്രസംഗത്തിന്റെ കാസറ്റുകളും അദ്ദേഹം വേദിയില്‍ കാണിച്ചിരുന്നു. ഈ പ്രസംഗങ്ങള്‍ കേട്ടാല്‍ ആര്‍എസ്‌എസ് യൂണിറ്റില്ലാത്തിടങ്ങളില്‍ അതുണ്ടാകും എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.












Click it and Unblock the Notifications