Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ വേദിയില്‍ പിഡിപി ഉണ്ടാവില്ല

തിരുവനന്തപുരം: മദനിയുമായുള്ള കൂട്ടുകെട്ട്‌ സിപിഎമ്മിന്‌ ദോഷം ചെയ്യുമെന്നരീതിയിലുള്ള മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ പ്രസ്‌താവനകളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്‌ റാലികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പിഡിപി തീരുമാനിച്ചു.

സിപിഎമ്മിന്റെ പിണറായി പക്ഷത്തിന്റെ ഉപദേശം കൂടി കണക്കിലെടുത്താണ്‌ പിഡിപി ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന്‌ അറിയുന്നു. മദനിയ്‌ക്കെതിരായ അന്വേഷണം തുടരുമെന്ന വിഎസിന്റെ നിലപാടും പിഡിപിയുമായുള്ള സഖ്യത്തിനെതിരെ കേന്ദ്രനേതൃത്വം പരാതി നല്‍കുകയും ചെയ്‌തതാണ്‌ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പിഡിപിയെ പ്രേരിപ്പിച്ചത്‌.

ഏപ്രില്‍ ഒന്നുമുതല്‍ 13വരെയാണ്‌ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ്‌ പര്യടനം. ഒരു ദിവസം രണ്ട്‌ മണ്ഡലങ്ങള്‍ എന്ന നിലയില്‍ എല്ലായിടത്തും അദ്ദേഹം എത്തുന്നുണ്ട്‌. ഏഴിന്‌ പൊന്നാനിയിലും മലപ്പുറത്തും പര്യടനം നടത്തും. തിരഞ്ഞെടുപ്പ്‌ റാലിയും സമ്മേളനവുമാണ്‌ മുഖ്യമന്ത്രിയ്‌ക്കായി പാര്‍ട്ടി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

പിഡിപിയ്‌ക്കെതിരെ മുഖ്യമന്ത്രി നിലപാടെടുത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ്‌ പരിപാടികളില്‍ അദ്ദേഹത്തിനൊപ്പം പിഡിപി നേതാക്കളെ വേദിയിലിരുത്തി ഔദ്യോഗിക പക്ഷം പ്രതികരിക്കുമെന്നായിരുന്നു പൊതുവേ കരുതപ്പെട്ടിരുന്നത്‌.

എന്നാല്‍ വിഎസ്‌ പറയുന്നതിന്‌ മുമ്പേതന്നെ അദ്ദേഹത്തിന്റെ വേദികളില്‍ നിന്നും പിഡിപിയെ അകറ്റി നിര്‍ത്തുകയെന്നതാണ്‌ തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ട്‌ ഔദ്യോഗികപക്ഷം സ്വീകരിച്ചിരിക്കുന്ന നിലപാട്‌.

പിഡിപി സാന്നിധ്യം ഒഴിവാക്കാന്‍ വിഎസ്‌ ആവശ്യപ്പെട്ടു എന്നു വരുന്നതിലും നല്ലത്‌ പിഡിപി മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുന്നു എന്ന്‌ വരുത്തിത്തീര്‍ക്കുന്നതാണെന്ന വക്രബുദ്ധിയാണ്‌ ഇതിന്‌ പിന്നില്‍. എന്തായാലും തിരഞ്ഞെടുപ്പ്‌ കാലത്ത്‌ പാര്‍ട്ടിയ്‌ക്കുള്ളിലെ വിഭാഗീയത വീണ്ടും തലപൊക്കുന്നത്‌ തടയാന്‍ തല്‍ക്കാലം ഈ നിലപാടിന്‌ സാധിച്ചേയ്‌ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+