പിഡിപിയുമായി വേദി പങ്കിടില്ല: ചന്ദ്രചൂഡന്
തിരുവനന്തപുരം: പിഡിപിയുമായി ആര്‍എസ്പി വേദിപങ്കിടില്ലെന്ന് ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന് പറഞ്ഞു. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര് മുന്നണി വിട്ടാലും അത് ക്ഷീണമാണ്. പിഡിപിയോടുള്ള നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. എനിക്കെതിരെ പിഡിപി നേതാവ് പൂന്തുറ സിറാജ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പറഞ്ഞകാര്യം പിന്‍വലിക്കുന്നതായി പിഡിപി പറഞ്ഞുകഴിഞ്ഞു- അദ്ദേഹം വ്യക്തമാക്കി.
കൊല്ലം സീറ്റ് തര്‍ക്കത്തില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന പാര്‍ട്ടി നിലപാട് തെറ്റായിരുന്നു. സീറ്റ് പ്രശ്നത്തില്‍ പാര്ട്ടിയ്ക്കുപറ്റിയ ഒരു പാളിച്ചയാണിത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന് പറയാന്‍ പാടില്ലായിരുന്നു. ഒരു സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടുന്ന പാര്‍ട്ടിയല്ല ആര്‍എസ്പി.
കോഴിക്കോട് സീറ്റ് ജനതാദളിന് തന്നെ നല്കേണ്ടിയിരുന്നു. അവര്‍കൂടി മുന്നണിയില്‍ വേണം. കേരളത്തില്‍ മുന്നണിയുടെ ജയസാധ്യത കുറയില്ല-അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ യുപിഎ തര്ന്നുകഴിഞ്ഞു. പസ്വാനും ലാലു പ്രസാദ് യാദവും മുലായം സിങ് യാദവും ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് യുപിഎയുടെ തകര്‍ച്ച പൂര്‍ണമായത്. ഡിഎംകെ മാത്രമാണ് ഇപ്പോള്‍ യുപിഎ ഘടകകക്ഷി.
ഇത് കേന്ദ്രത്തില്‍ മൂന്നാം മുന്നണി സര്‍ക്കാര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മൂന്നാം മുന്നണി ശക്തിപ്പെടാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. ഇടതുപക്ഷ പാര്‍ട്ടികളാണ് മൂന്നാം മുന്നണിയുടെ കാതല്‍. മായാവതിയുടെ ആത്യന്തികമായ ലക്ഷ്യം പ്രധാനമന്ത്രിയാവുകയാണ്. ഇത് ഇടത് പാര്‍ട്ടികള്‍ക്ക് സ്വീകാര്യമല്ല- ചന്ദ്രചൂഡന് വ്യക്തമാക്കി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications