നിങ്ങള്‍ക്കുവേണ്ടി ഇവര്‍ പ്രാര്‍ത്ഥിയ്‌ക്കും

Prayer Website
ന്യൂയോര്‍ക്ക്‌: നിങ്ങള്‍ ഒരു ഈശ്വര വിശ്വാസിയാണോ? വീട്ടിലെയും ഓഫീസിലെയും തിരക്കിനിടയ്‌ക്ക്‌ വേണ്ടരീതിയില്‍ പ്രാര്‍ത്ഥിയ്‌ക്കാനും ദൈവവുമായുള്ള അടുപ്പം സൂക്ഷിക്കാനും കഴിയാതെ വരുന്നുണ്ടോ> അതോര്‍ത്ത്‌ സമാധാനം നഷ്ടപ്പെടുന്നുണ്ടോ?

എന്നാല്‍ ഒട്ടും വിഷമിക്കേണ്ട വിവരസാങ്കേതികവിദ്യാവളര്‍ച്ചയുടെ ഇക്കാലത്ത്‌ ഇതിനും ഇന്റര്‍നെറ്റില്‍ സഹായം. ദൈവവുമായി നിങ്ങളെ ബന്ധപ്പെടുത്താന്‍ ഒരു വെബ്‌ സൈറ്റ്‌ ഇന്‍ഫര്‍മേഷന്‍ഏജ്‌പ്രയര്‍ ഡോട്ട്‌ കോം എന്നാണ്‌ സൈറ്റിന്റെ പേര്‌.

നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഈ സൈറ്റ്‌ തയ്യാറാണ്‌ പക്ഷേ മാസാമാസം നിശ്ചിത തുക ഫീസായി നല്‍കണം എന്നുമാത്രം. മാസത്തില്‍ 4.95 ഡോളര്‍(251.652രൂപ) ആണ്‌‌ പ്രാര്‍ത്ഥനയ്‌ക്ക്‌ കൂലി.

മാസം മൂന്നു പ്രാര്‍ത്ഥനകളാണ്‌ നിങ്ങള്‍ക്കുവേണ്ടി നടത്തുക. ഏത്‌ ദിവസങ്ങളില്‍ വേണമെന്നകാര്യം ആവശ്യക്കാര്‍ക്ക്‌ തന്നെ നിര്‍ദ്ദേശിക്കാവുന്നതാണ്‌. ഓരോ മതങ്ങള്‍ക്കുവേണ്ടി അവയുടെ ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ തന്നെയാണ്‌ നടത്തുക.

ജനങ്ങള്‍ക്ക്‌ ദൈവവുമായുള്ള ബന്ധം സുദൃഡമാക്കുകയെന്നാണത്രേ സൈറ്റ്‌ തുടങ്ങിയവരുടെ ലക്ഷ്യം. ഈ ഭക്തിമാര്‍ഗ്ഗത്തിലൂടെ അവര്‍ക്കും ജീവിക്കാനുള്ള വകയായെന്നു ചുരുക്കം.

പ്രാര്‍ത്ഥന ഞങ്ങള്‍ മുടക്കാതെ നടത്തും പക്ഷേ നിങ്ങളുടെ ആവശ്യങ്ങള്‍ സാധിക്കുന്ന കാര്യം ദൈവത്തിന്റെ കയ്യില്‍ മാത്രമാണ്‌ അതില്‍ ഞങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല- സൈറ്റ്‌ അധികൃതര്‍ വ്യക്തമാക്കുന്നു.

ബോസ്‌റ്റണ്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ ജെയിംസ്‌ എംകാര്‍ലോസ്‌ ആണ്‌ സൈറ്റിന്റെ സ്ഥാപകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+