Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎംകെ-എഐഡിഎംകെ ധാരണയായി

ചെന്നൈ: എട്ട്‌ വര്‍ഷം നീണ്ട യുപിഎ ബന്ധം വേര്‍പ്പെടുത്തിയ പാട്ടാളി മക്കള്‍ കക്ഷി(പിഎംകെ)യ്‌ക്ക്‌ എഐഡിഎംകെ ഏഴ്‌ ലോക്‌സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും വാഗ്‌ദാനം ചെയ്‌തു. പിഎംകെ നേതാവ്‌ എസ്‌ രാംദോസുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം എഐഡിഎംകെ നേതാവ്‌ ജയലളിതയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

സീറ്റ്‌ ധാരണ സംബന്ധിച്ച്‌ മറ്റു കക്ഷികളുമായി സഖ്യകക്ഷികളുമായി ധാരണയിലെത്തുമെന്നും ജയലളിത വ്യക്തമാക്കി.

സീറ്റ്‌ തര്‍ക്കത്തെ തുടര്‍ന്നാണ്‌ കേന്ദ്രത്തില്‍ യുപിഎയുമായും തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി പിഎംകെ സഖ്യം വേര്‍പ്പെടുത്തിയത്‌. യുപിഎയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിമാരായ അന്‍പുമണി രാംദോസും ആര്‍. വേലുവും ശനിയാഴ്‌ച തന്നെ രാജിവെയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ചെന്നൈയില്‍ ജയലളിതയുടെ വസതിയായ പോയ്‌സ്‌ ഗാര്‍ഡനിലെത്തിയാണ്‌ രാംദോസ്‌ ജയലളിതയുമായി കൂടിക്കാഴ്‌ച നടത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+