മുലായത്തിനെതിരായ നടപടി താക്കീതില്‍ ഒതുങ്ങും
ലഖ്നൊ: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനെതിരേ കാര്യമായ നടപടിയുണ്ടാവില്ലെന്ന് സൂചനതാക്കീത് നല്‍കി നടപടി അവസാനിപ്പിക്കാനാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കം.
മുലായം നടത്തിയ വിവാദ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്യാത്ത ടേപ്പുകള്‍ കമ്മിഷന്‍ സാങ്കേതിക വിഭാഗം പരിശോധിച്ചിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ അധിക്ഷേപിക്കുക വഴി സ്ത്രീകളെയാണ് മുലായം അപമാനിച്ചതെന്ന എതിരാളികളുടെ ആരോപണം നേരിടാന്‍ എസ്പി അധ്യക്ഷന്‍ ശ്രമം തുടങ്ങി.
പാര്‍ട്ടി പ്രവര്‍ത്തകരുടെ ആയുധ ലൈസന്‍സ് റദ്ദാക്കിയ ജില്ലാ മജിസ്ട്രേറ്റായ മിനിസ്‌തി ടിലിപ്പിന്റെ നടപടിയാണ് മുലയാത്തെ പ്രകോപിപ്പിച്ചത്. നിങ്ങള്‍ ഒരു സ്‌ത്രീയായതുകൊണ്ടുമാത്രം ഞാന്‍ ആത്മനിയന്ത്രണം പാലിക്കുകയാണെന്നായിരുന്നു മുലായം ഒരു തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ പറഞ്ഞത്.
സ്ത്രീകള്‍ക്ക് തന്റെ പാര്‍ട്ടിയില്‍ ഉന്നതസ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും താനെന്നും സ്ത്രീകളെ ബഹുമാനിച്ചിട്ടുണ്ടെന്നുമാണ് മുലായം ഇപ്പോള്‍ പറയുന്നത്.












Click it and Unblock the Notifications