5വയസ്സുകാരിയെ 15കാരന്‍ പീഡിപ്പിച്ചു
ദില്ലി: അഞ്ചുവയസുകാരിയായ നഴ്‌സറി സ്‌കൂള്‍ കുട്ടിയെ പത്താംക്ലാസുകാരന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. കിഴക്കന്‍ ദില്ലിയിലെ മയൂര്‍ വിഹാര്‍ മേഖലയില്‍ മാര്‍ച്ച് 14നാണ് സംഭവം നടന്നത്.
നഴ്‌സറിയില്‍ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയില്‍ കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി തെളിഞ്ഞു.
അയല്‍ക്കാരനായ പത്താംക്ലാസുകാരന്‍ കുട്ടിയെ മിഠായി കാണിച്ച് വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകായായിരുന്നുവത്രേ. സംഭവത്തെക്കുറിച്ച് പുറത്താരോടും പറയരുതെന്നും പറഞ്ഞ് ആണ്‍കുട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നുവത്രേ.
എന്നാല്‍ സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അവര്‍ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആണ്‍കുട്ടിയുടെ പേരോ മറ്റുവിവരങ്ങളോ പൊലീസ് പുറത്തിവിട്ടിട്ടില്ല.












Click it and Unblock the Notifications