വരുണ്‍ ഗാന്ധി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മാര്‍ച്ച് 30 തിങ്കളാഴ്‌ചവരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12.30തോടെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെത്തി വരുണ്‍ ഗാന്ധി അറസ്‌റ്റുവരിക്കുകയായിരുന്നു.
കേസില്‍ അറസ്‌റ്റ് ഒഴിവാക്കാന്‍ നല്‍കിയ ഹര്‍ജികളെല്ലാം തള്ളിപ്പോടതിനെത്തുടര്‍ന്നാണ് പിലിഭിത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ വരുണ്‍ അറസ്റ്റുവരിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യകാലാവധി വെള്ളിയാഴ്‌ച അവസാനിച്ചിരുന്നു.
ആശയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണിതെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അറസ്‌റ്റിന് മുമ്പ് പലിഭിത്തിലെത്തിയ വരുണ്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.
താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമായാണ് തനിക്കെതിരെ കേസെടുത്തതെന്നും വരുണ്‍ ആരോപിച്ചു.
വരുണ്‍ ഗാന്ധി പിലിഭിത്തില്‍ എത്തുന്നതറിഞ്ഞ് ഒട്ടേറെ പേര്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.












Click it and Unblock the Notifications