ചിരഞ്ജീവിക്ക് തീവണ്ടി; വിജയകാന്തിന് ചെണ്ട
ദില്ലി: ടോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യമുള്പ്പെടെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതുചിഹ്നത്തില്‍ മത്സരിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. തമിഴ് സൂപ്പര്‍ താരം വിജയകാന്തിന്റെ എംഡിഎംകെ, ലോക്സട്ട എന്നിവയാണ് പൊതു ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുമതി ലഭിച്ച മറ്റ് പാര്‍ട്ടികള്‍.
ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്, ജസ്റ്റിസ് പി സദാശിവം എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാല്‍, ഇതൊരു ഇടക്കാല ഉത്തരവാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മാത്രമേ ഈ പാര്‍ട്ടികള്‍ക്ക് ഈ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയൂ. തെരഞ്ഞെടുപ്പില്‍ നിശ്ചിത ആറ് ശതമാനം വോട്ട് നേടിയ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ പൊതു ചിഹ്നം നല്‍കുകയുള്ളൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെയാണ് പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഇതോടെ, പ്രജാരാജ്യം തീവണ്ടി ചിഹ്നത്തില്‍ തന്നെയാവും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. വിജയകാന്തിന്റെ എംഡിഎംകെയുടെ ചിഹ്നം ചെണ്ട ആയിരിക്കും.
ആന്ധ്രയിലെ 294 നിയമസഭാ സീറ്റുകളിലും 42 ലോക്സഭാ സീറ്റുകളിലുമാണ് പ്രജാരാജ്യവും ലോക്സട്ടയും മത്സരിക്കുന്നത്. എംഡിഎംകെയാവട്ടെ തമിഴ്നാട്ടിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിയ്ക്കാനുള്ള പുറപ്പാടിലാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications