ടോട്ടല്‍: ശബരി സ്കോഡ കാര്‍ തന്നുവെന്ന് ചന്ദ്രമതി
തിരുവനന്തപുരം: ടോട്ടല്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശബരീനാഥ് പത്ത് ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണവും സ്കോഡ കാറും തനിക്ക് കമ്മീഷനായ നല്‍കിയിട്ടുണ്ടെന്ന് അറസ്റ്റിലായ മൂന്നാം പ്രതി ചന്ദ്രമതി വ്യക്തമാക്കി.
ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെയാണ് ചന്ദ്രമതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സിഡ്കോ, സെക്രട്ടേറിയറ്റ്, ഏജീസ് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും മറ്റ് ചിലരും തന്റെ പ്രേരണയാല്‍ ടോട്ടലില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ലക്ഷം രൂപയാണ് ചന്ദ്രമതി സ്വന്തംമായി നിക്ഷേപിച്ചത്. അഞ്ച് ലക്ഷം രൂപ തിരികെ കിട്ടി. സ്കോഡ കാര്‍ വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപ ശബരിനാഥാണ് നല്‍കിയത്. തന്റെ പേരില്‍ വാങ്ങിയ കാറിന്റെ തുടര്‍ന്നുള്ള അടവും ശബരിതന്നെയാണ് നടത്തിയിരുന്നതെന്നും അവര്‍ പറഞ്ഞു.
ശബരിനാഥിനെ ടോട്ടല്‍ സ്ഥാപനം തുടങ്ങാന്‍ പ്രേരിപ്പിച്ചതും മായ, പ്രമോദ് ഐസക് എന്നിവരെ ജീവനക്കാരായി നല്കിയതും താനാണെന്നും കേസിലെ മറ്റൊരു പ്രതിയായ ഹേമലതയുമായി ശബരി അടുത്തതോടെ താന്‍ അയാളില്‍ നിന്നും മാനസികമായി അകലുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിന്നീടാണത്രേ സെയ്ഫ് ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനം തുടങ്ങാന്‍ നടപടികളെടുത്തത്.
ഹേമലതയുടെ മകളുമായി പ്രണയത്തിലായിരുന്ന ശബരി അവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നുവത്രേ. ടോട്ടല്‍ സംബന്ധിച്ച് കേസുവന്ന സാഹചര്യത്തില്‍ താന്‍ കേരളം വിട്ടുവെന്നും പിന്നീട് ബാംഗ്ലൂര്‍, മധുര എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചുവെന്നും മൂന്ന് ആഴ്ചയ്ക്കുമുമ്പാണ് മടങ്ങിയെത്തിയതെന്നും ചന്ദ്രമതി പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ ഇടക്ക് ചന്ദ്രമതി കുഴഞ്ഞുവീണതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഇവര്‍ക്ക് വൈദ്യസഹായം നല്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications