ജുവനൈല്‍ ഹോം അന്തേവാസി ജീവനൊടുക്കി

തൊഴില്‍ പരിശീലനത്തിന് പോയ സ്ഥാപനത്തില്‍ വച്ച് മദ്യത്തില്‍ വിഷം ചേര്‍ത്ത് കഴിയ്‌ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്‌ച രാത്രിയാണ് ഷക്കീറിനെ അവശനിലയില്‍ കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്‌ക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം പോസ്‌റ്റ്‌മാര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും തുടര്‍ന്ന് ജുവനൈല്‍ ഹോം അധികൃതര്‍ ഏറ്റുവാങ്ങി സംസ്‌ക്കരിയ്‌ക്കും.
ഏഴു വയസ്സുകാരിയായ ജസീലയെ മാനഭംഗപ്പെടുത്തി കൊന്ന ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസിലാണ് ഷക്കീര്‍ ഉള്‍പ്പെട്ടിരുന്നത്. ഷക്കീര്‍ പോലീസിന് മുമ്പില്‍ കുറ്റസമ്മതം നടത്തുകയും ചെയ്‌തു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ കോടതി ഷക്കീറിനെ വെറുതെ വിടുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ ഷക്കീറിന് 14 വയസ്സായിരുന്നു പ്രായം. കേസില്‍ കോടതി വെറുതെ വിട്ടെങ്കിലും അനാഥനായിരുന്നതിനാല്‍ ഷക്കീര്‍ ജുവനൈല്‍ ഹോമില്‍ തുടരുകയായിരുന്നു.












Click it and Unblock the Notifications