എആര്‍ റഹ്മാന്റെ പരിപാടി 3ന് കോഴിക്കോട്ട്

പിവി അബ്ദുള്‍ വഹാബ് എംപിയും കേരളീയം ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു. മലയാള സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം റഹ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് തുറന്നുപറഞ്ഞു.
ഓസ്‌കാര്‍ വലിയ അംഗീകാരമാണെന്നും അത് തനിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എയ്‌ഡ്‌സ് രോഗികളെ സാമ്പത്തികമായി സഹായിക്കാനായി ഗ്ലോബര്‍ കേരള ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മൂന്നിന് കോഴിക്കോട്ട് നടക്കുന്ന ചാരിറ്റി ഷോയില്‍ റഹ്മാന്‍ പങ്കെടുക്കുന്നുണ്ട്.
ഓസ്‌കാര്‍ ലഭിച്ചശേഷമുള്ള ആദ്യഷോയ്‌ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് വേദിയാവുക. ജയ് ഹോ റഹ്മാന്‍ ലൈവ് എന്ന ലോക ടൂറിന്റ തുടക്കവും കോഴിക്കോട്ടുനിന്നാണ്.












Click it and Unblock the Notifications