കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎംകെ മന്ത്രിമാര്‍ രാജിക്കത്ത്‌ നല്‍കി

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്‌ റെയില്‍വേ സഹമന്ത്രി വേലു എന്നിവര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വിടാനുള്ള പാട്ടാളി മക്കള്‍ കക്ഷി(പിഎംകെ)യുടെ തീരുമാനത്തെത്തുടര്‍ന്നാണ്‌ ഇരുവരുടെയും രാജി.

ഡിഎംകെയുമായുള്ള സീറ്റ്‌ വിഭജന ധാരണ തകര്‍ന്നതിനാല്‍ എഐഎഡിഎംകെയുമായി പിഎംകെ തിരഞ്ഞെടുപ്പ്‌ ധാരണയിലെത്തിയത്‌. ശനിയാഴ്‌ച വൈകീട്ട്‌ അഞ്ചരയോടെ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയില്‍ ചെന്നുകണ്ടാണ്‌ രാംദാസും വേലുവും രാജി നല്‍കിയത്‌.

രാജിക്കത്തുകള്‍ രാഷ്ട്രപതിയ്‌ക്ക്‌ അയക്കുന്നത്‌ ദുഖെേത്താടെയാകുമെന്നാണ്‌ പ്രധാനമന്ത്രി പ്രതികരിച്ചതെന്ന്‌ പിന്നീട്‌ രാംദാസ്‌ പറഞ്ഞു. തമിഴ്‌നാട്ടിലെ സംഭവവികാസങ്ങളും ഡിഎംകെയുമായുണ്ടായ പ്രശ്‌നങ്ങളും പ്രധാനമന്ത്രിയോട്‌ വിശദീകരിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം അറിയിച്ചു.

ഒരു കാബിനറ്റ്‌ പദവിയും ഒരു സഹമന്ത്രിസ്ഥാനവും മാത്രമാണ്‌ പിഎംകെയ്‌ക്ക്‌ ഉണ്ടായിരുന്നതെങ്കിലും മന്ത്രിമാരുടെ പ്രകടനങ്ങള്‍കൊണ്ട്‌ പാര്‍ട്ടി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനമായും ആരോഗ്യമന്ത്രിയായിരുന്ന ഡോക്ടര്‍ അന്‍പുമണി രാംദാസിന്റെ പ്രവര്‍ത്തനങ്ങള്‍.

പുകവലിയ്‌ക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും എയിംസ്‌ ഡയറക്ടര്‍ വേണുഗോപാലുമായുള്ള നിയമയുദ്ധവും കാരണം അദ്ദേഹം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു. പൊതുമേഖലാ മരുന്നു കമ്പനികള്‍ പൂട്ടി, സ്വകാര്യമേഖലയ്‌ക്ക്‌ പ്രാധാന്യം നല്‍കിയത്‌ ജീവന്‍രക്ഷാ ഔഷധങ്ങളുമായി ബന്ധപ്പെട്ട വലിയ ആരോപണങ്ങള്‍ കേള്‍ക്കാനും ഇടയാക്കി.

ഓരോ റയില്‍വേ ബജറ്റിലും തമിഴ്‌നാടിന്‌ വേണ്ടി പക്ഷപാതപരമായി പ്രവര്‍ത്തിച്ചും പാലക്കാടിനെ വിഭജിച്ച്‌ സേലം ഡിവിഷന്‍ ഉണ്ടാക്കിയുമാണ്‌ വേലു വാര്‍ത്തകളില്‍ നിറഞ്ഞത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X