വരുണിനെതിരെ എന്‍എസ്‌എ പ്രകാരം കേസെടുക്കാന്‍ നീക്കം
ലഖ്‌നൊ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയത വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച വരുണ്‍ ഗാന്ധിയ്‌ക്കെതിരെ രാജ്യരക്ഷാ നിയമമനുസരിച്ച് കേസെടുക്കാന്‍ നീക്കം.
ശനിയാഴ്‌ച വരുണിന്റെ അറസ്റ്റിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളുടെ പേരിലാണ് രാജ്യരക്ഷാ നിയമമനുസരിച്ച് കേസെടുക്കാന്‍ നീക്കം നടക്കുന്നത്. ശനിയാഴ്‌ച രാത്രി വൈകി നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു നടപടിയ്‌ക്ക യുപി സര്‍ക്കാര്‍ തീരുമാനിച്ചത്.
ജയിലില്‍ കഴിയുന്ന വരുണിനെ ഞായറാഴ്‌ച ഇക്കാര്യം അറിയിയ്‌ക്കും. അറസ്റ്റിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുര്‍ന്ന് പിലിഭിത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷത്തെക്കുറിച്ചുള്ള ജില്ലാ മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കടുത്ത നടപടികളിലേയ്‌ക്ക് മായാവതി സര്‍ക്കാര്‍ നീങ്ങുന്നത്.
സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രദേശത്ത് അരാജകത്വം സൃഷ്ടിച്ചുകൊണ്ട് വരുണിനെ മോചിപ്പിക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വരുണിനെതിരെ ശക്തമായ നടപടിയെടുക്കാനാണ് ഉന്നതതലയോഗം സംസ്ഥാന സര്‍ക്കാറിനോട് ശുപാര്‍ശചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications