Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ കേസ്‌ പ്രതികള്‍ ശിക്ഷിക്കപ്പെടും: വിഎസ്‌

തിരുവനന്തപുരം: ലാവലിന്‍ അഴിമതിക്കേസിലെ പ്രതികള്‍ എത്ര ഉന്നതരായാലും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍. കേസരി സ്‌മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ലാവലിന്‍ കേസില്‍ പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സിബിഐ സമര്‍പ്പിച്ച അപേക്ഷയില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന ഗവര്‍ണറുടെ കത്ത്‌ ലഭിച്ചിട്ടുണ്ട്‌. ഇക്കാര്യം അഡ്വക്കേറ്റ്‌ ജനറലിനെ അറിയിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്‌ അഡ്വക്കേറ്റ്‌ ജനറലിന്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിട്ടുണ്ട്‌- വിഎസ്‌ അറിയിച്ചു.

ലാവലിന്‍ കേസില്‍ നടപടികള്‍ താമസിക്കാന്‍ കാരണം കോടതി നല്‍കിയ സമയക്രമമാണ്‌. സാധാരണ രണ്ടാഴ്‌ചയാണ്‌ നല്‍കാറുള്ളത്‌. എന്നാല്‍ ഈ കേസില്‍ മൂന്നുമാസമാണ്‌ സമയം നല്‍കിയിരിക്കുന്നത്‌. ഇനി സമയം വേണമെങ്കില്‍ ആവശ്യപ്പെട്ടാല്‍ മതിയെന്ന്‌ കോടതി വ്യക്തമാക്കിയിട്ടുമുണ്ട്‌.

അതുകൊണ്ടുതന്നെ കോടതികളുടെ സമീപനത്തെ ആശ്രയിച്ചിരിക്കും കേസുകളുടെ ഗതി. ഇക്കാര്യത്തില്‍ എനിക്ക്‌ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല- അദ്ദേഹം പറഞ്ഞു.

അഴിമതിക്കേസുകള്‍ പാര്‍ട്ടി ഇടപെട്ടാണ്‌ പുറത്തുകൊണ്ടുവന്നതെന്ന പിണറായി വിജയന്റെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ കൊണ്ടുവന്ന മൂന്ന്‌ അഴിമതിക്കേസുകള്‍ ഇപ്പോഴും കോടതിയിലാണെന്ന്‌ വിഎസ്‌ പറഞ്ഞു.

ഈ കേസുകളുടെ നടത്തിപ്പിന്‌ പാര്‍ട്ടിയില്‍ നിന്നും നയാപൈസ സ്വീകരിച്ചട്ടില്ല. എന്റെ സ്വന്തം അലവന്‍സില്‍ നിന്നുള്ള പണമാണ്‌ കേസ്‌ നടത്തിപ്പിന്‌ ഉപയോഗിക്കുന്നത്‌. ചില സുഹൃത്തുക്കള്‍ ഇതില്‍ എനിക്ക്‌ സഹായം നല്‍കാറുണ്ട്‌.

സുപ്രീം കോടതി അഭിഭാഷകന്‌ മൂന്നു ലക്ഷം രൂപയാണ്‌ പ്രതിഫലം നല്‍കേണ്ടത്‌. കേസ്‌ ദീര്‍ഘകാലത്തേയ്‌ക്ക്‌ നീണ്ടുപോകുമ്പോള്‍ ചെലവ്‌ വര്‍ധിക്കുന്നു- വിഎസ്‌ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+